Connect with us

കേരളം

ഇനി ഇവർ ഭരിക്കട്ടെ…; ഇടതുപക്ഷത്തെ പത്ത്‌ വനിതകൾ സഭയിലേക്ക്

Published

on

587bca2f30aa7fba5e6f26187ff1628ba4d9a62896ce14f09d7ec49e4309d4c5

ചരിത്രവിജയം നേടിയ എൽഡിഎഫിനൊപ്പം നിയമസഭയിൽ ഇനി ഭരണബെഞ്ചിൽ പത്ത്‌ വനിതകളുടെ കരുത്തുറ്റ നിര. മൽസരിച്ച 15 എൽഡിഎഫ്‌ സ്ഥാനാർഥികളിൽ പത്തുപേരും പത്തരമാറ്റോടെ വിജയം വരിച്ചു. കെ കെ ശൈലജ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ ചരിത്രം സൃഷ്‌ടിച്ചു.

2016ൽ ഇ പി ജയരാജൻ നാൽപ്പതിനായിരത്തിൽ അധികം ഭൂരിപക്ഷം നേടിയ മണ്ഡലത്തിൽ 61,000ൽ അധികം വോട്ടാണ്‌ കെ കെ ശൈലജയുടെ നേടിയത്‌. കെ കെ ശൈലജയ്‌ക്കൊപ്പം വീണ ജോർജ്‌, യു പ്രയിഭ, ആർ ബിന്ദു, ഒ എസ്‌ അംബിക, കെ ശാന്തകുമാരി, കാനത്തിൽ ജമീല, ജെ ചിഞ്ചുറാണി, ദലീമ ജോജോ, സി കെ ആശ എന്നിവരാണ്‌ സഭയിൽ ഇനി എൽഡിഎഫിനെ പ്രതിനിധീകരിക്കുന്ന വനിതാ എംഎൽഎമാർ.

വടകരയിൽനിന്ന്‌ വിജയിച്ച കെ കെ രമ മാത്രമാണ്‌ ഏക യുഡിഎഫ്‌ പ്രതിനിധിയായി സഭയിലെത്തുക.
കഴിഞ്ഞ സഭയിൽ എൽഡിഎഫിന്റെ മാത്രം എട്ട്‌ വനിതാ എംഎൽഎമാരാണ്‌ ഉണ്ടായിരുന്നത്‌. ഇതിൽ രണ്ടുപേർ മന്ത്രിസ്ഥാനവും വഹിച്ചു. ആരോഗ്യ വകുപ്പിനെ കെ കെ ശൈലജയും ഫിഷറീസ്‌ വകുപ്പിനെ ജെ മേഴ്‌സിക്കുട്ടിയമ്മയും മുന്നിൽനിന്ന്‌ നയിച്ചു. മേഴ്‌സികുട്ടിയമ്മ ഈ തവണയും മൽസരിച്ചുവെങ്കിലും ജയിക്കാനായില്ല.

യു ഡി എഫിനായി പി കെ ജയലക്ഷ്മി, പദ്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ ഉള്‍പ്പെടയുള്ള 12 പേര്‍ മത്സരരംഗത്തുണ്ടായിട്ടും ജയിച്ചത് കോണ്‍ഗ്രസ് പിന്തുണയില്‍ വടകരയില്‍ മത്സരിച്ച ആര്‍ എം പിയിലെ കെ കെ രമ മാത്രം. 25 വര്‍ഷത്തിന് ശേഷം മുസ്ലിംലീഗ് കോഴിക്കോട് സൗത്തില്‍ മത്സരിപ്പിച്ച നൂര്‍ബിന റഷീദും പരാജയം ഏറ്റുവാങ്ങി. നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വം ലീഗിന്റെ ആഭ്യന്തരകോട്ടകളില്‍ വന്‍ പടലപിണക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ മറ്റ് വഴിയില്ലാതെ ലീഗ് സ്ഥാനാര്‍ത്ഥിത്വം നല്‍കുകയായിരുന്നു. എന്നാല്‍ നൂര്‍ബിന ഉള്‍പ്പെടെ ഒരു യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിക്ക് പോലും വിജയം കാണാനായില്ല.

കരഞ്ഞ് സീറ്റ് നേടിയ ബിന്ദു കൃഷ്ണയും ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ച മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷും പരാജയം നുണഞ്ഞു. ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ വന്‍ തോല്‍വി നേരിടേണ്ടി വന്നു. 20 മണ്ഡലങ്ങളിലാണ് ബി ജെ പി വനിതകളെ മത്സരിപ്പിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം2 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം2 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം2 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം2 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം2 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം2 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം2 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം2 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം2 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version