Connect with us

കേരളം

ആലുവയിൽ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നൽകും; സംസ്ഥാന സർക്കാർ

pinarayi 1

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസ്സുകാരിയുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ പത്ത് ലക്ഷം രൂപ ധനസഹായം അനുവദിച്ചു. ഇന്നു നടന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. അടിയന്തര സഹായമായി കുടുംബത്തിന് ഒരു ലക്ഷം രൂപയും നൽകാനാണ് തീരുമാനം. അവശേഷിക്കുന്ന തുക പിന്നീട് സർക്കാർ കുടുംബത്തിന് കെെമാറും. മാതാപിതാക്കളുടെ സംയുക്ത അക്കൗണ്ടില്‍ തുക കൈമാറും

സംസ്ഥാനത്ത് ഊർജ്ജിതമായ കാർഷിക, വിപണന സംവിധാനം ഒരുക്കുന്നതിന് 2013ലെ കമ്പനി നിയമ പ്രകാരം കേരള അഗ്രോ ബിസിനസ് കമ്പനി (കാബ്കോ) രൂപീകരിക്കുന്നതിന് മന്ത്രിസഭായോ​ഗം തീരുമാനിച്ചു. പ്രശസ്ത സിനിമാ സംവിധായകരായ കെ. ജി ജോർജ്ജ്, എം. മോഹന്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ച് ലക്ഷം രൂപ വീതം ചികിത്സാ സഹായം അനുവദിക്കും.

2023-ലെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ സേനാ വിഭാഗങ്ങൾ നടത്തുന്ന പരേഡുകളിൽ തിരുവനന്തപുരത്തെ സംസ്ഥാനതല ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി താലൂക്കിലെ പള്ളിക്കൽ, നെടിയിരുപ്പ് എന്നീ വില്ലേജുകളിലെ 14.5 ഏക്കർ ഭൂമി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ ഇരുവശത്തും നിർമ്മാണത്തിന് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കപ്പെടുന്ന 64 കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജ് അനുവദിച്ചു.

മാലിന്യ സംസ്കരണ പ്ലാന്‍റുകൾ സ്ഥാപിക്കുന്നതിന് മാത്രമായി സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി തദ്ദേശ സ്വയം ഭരണ വകുപ്പിന് കൈമാറുന്നതിന് ജില്ലാ കളക്ടർമാർക്കു അനുമതി നൽകും. കേരള സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ, കമ്മീഷനുകൾ, കേരള സർക്കാർ നിയമിച്ച വിവിധ കമ്മിറ്റികൾ എന്നിവയിലെ പൊതുരേഖകളുടെ സംഭരണം, വർഗ്ഗീകരണം, സംരക്ഷണം, ഭരണ നിർവ്വഹണം, നിയന്ത്രണം എന്നിവ നിർവ്വഹിക്കുന്നത് സംബന്ധിച്ച് വ്യവസ്ഥ ചെയ്തുകൊണ്ടുള്ള കേരള സംസ്ഥാന പൊതുരേഖാ സംരക്ഷണ നിയന്ത്രണ ബില്‍ – 2023ന്‍റെ കരടിന് അംഗീകാരം നല്‍കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version