Connect with us

കേരളം

കടൽക്ഷോഭം തടയാൻ അടിയന്തിര നടപടി; ഒൻപതു ജില്ലകൾക്കായി 10 കോടി രൂപ അനുവദിച്ചു

48275896077 014f89074f b

തീരദേശ ജില്ലകളിലെ കടൽക്ഷോഭം തടയാൻ അടിയന്തിര നടപടികൾ സ്വീകരിക്കുന്നതിനായി ഒൻപതു ജില്ലകൾക്കായി 10 കോടി രൂപ അനുവദിച്ചു. ചെല്ലാനം മേഖലയിലെ കടൽക്ഷോഭവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാൻ വ്യവസായമന്ത്രി പി. രാജീവ്, ഫിഷറീസ്-സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ജലസേചന മന്ത്രി റോഷി അഗസ്റ്റിൻ, ഗതാഗതമന്ത്രി ആൻറണി രാജു എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

അനുവദിച്ച തുകയിൽ ചെല്ലാനം മേഖലയ്ക്കായി രണ്ടുകോടി രൂപ വകയിരുത്തി.തീരസംരക്ഷണത്തിനായി ടെട്രാപോഡ് ഉപയോഗപ്പെടുത്തിയുള്ള സംരക്ഷണകവചം നിർമിക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കാൻ മന്ത്രിമാർ യോഗത്തിൽ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ഒരു മാസത്തിനുള്ളിൽ തീർക്കാൻ തീരുമാനമായി.

ഇക്കാര്യത്തിന് ഇറിഗേഷൻ സി.ഇ.ഒയെയും ഐ.ഡി.ആർ.ബി ഡയറക്ടറെയും ചുമതലപ്പെടുത്തി.ചെല്ലാനം തീരദേശ നിവാസികൾ നേരിടുന്ന എല്ലാതല പ്രശ്നങ്ങളും പഠിച്ച് ചെല്ലാനത്തെ മാതൃകാ തീരദേശ ഗ്രാമമാക്കുന്നതിനുള്ള പദ്ധതി തയാറാക്കാൻ വിവിധ സർക്കാർ വകുപ്പുകളെയും കൊച്ചിയിലെ സർവകലാശാലകളെയും ചുമതല ഏൽപ്പിക്കും.എല്ലാ തീരദേശ ജില്ലകളിലെയും മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള യോഗം ഈമാസം 27നുള്ളിൽ നടത്തും.

ചെല്ലാനത്തെ ജിയോബാഗ് ഉപയോഗിച്ചുള്ള 35 ലക്ഷം രൂപയുടെ പദ്ധതിയും വിജയൻ കനാൽ ഉപ്പുതോട് എന്നിവയിൽ നിന്നും മണ്ണുമാറ്റാനുള്ള അഞ്ചുലക്ഷം രൂപയുടെ പദ്ധതിയും തീർക്കും.വർഷകാലം മുന്നിൽകണ്ട് എല്ലാ ജില്ലകൾക്കുമായി അനുവദിച്ച 30 ലക്ഷം വീതമുള്ള പ്രവൃത്തികൾ അടിയന്തിരമായി പൂർത്തീകരിക്കണം. ചെല്ലാനത്ത് മണ്ണുകയറിയ ഭാഗത്തുനിന്ന് മണ്ണ് നീക്കുന്ന നടപടി എത്രയും പെട്ടെന്ന് നടത്താനും യോഗം തീരുമാനിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം6 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം6 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം6 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം6 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം6 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം6 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം6 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം6 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം6 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version