Connect with us

Kerala

കൊല്ലങ്കോട് യുവാവിന്റെ ആത്മഹത്യയ്ക്ക് കാരണം ഓൺലൈൻ റമ്മി, ലക്ഷങ്ങളുടെ കടബാധ്യതയെന്ന് ഭാര്യ

Published

on

ഓൺലൈൻ റമ്മി കളിച്ച് ലക്ഷങ്ങളുടെ കടബാധ്യത ഉണ്ടായതിനെ തുടർന്നാണ് കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്‌തതെന്ന് ഭാര്യ വൈശാഖ. കൊവിഡ് കാലത്ത് വെറും നേരം പോക്കിന് വേണ്ടിയാണ് ​ഗിരീഷ് റമ്മി കളി തുടങ്ങിയത്. പിന്നീട് അത് സ്ഥിരമായി.

കിട്ടുന്ന ശമ്പളം മുഴുവൻ ​ഗിരീഷ് ഉപയോ​ഗിച്ചിരുന്നത് റമ്മി കളിക്കാൻ വേണ്ടിയായിരുന്നുവെന്നും പോരാതെ വന്നപ്പോൾ തന്റെ 25 പവൻ സ്വർണം വിറ്റും പണയം വെച്ചും ​ഗിരീഷ് റമ്മി കളി തുടരുകയായിരുന്നെന്നും വൈശാഖ പറഞ്ഞു.

ഇത് നിർത്തണമെന്ന് നേരത്തെ പല തവണ ആവശ്യപ്പെട്ടിരുന്നു എന്നാൽ നിർത്താൻ കൂട്ടിക്കിയില്ല. മാത്രമല്ല അമിതമായി മദ്യപിച്ചെത്തി തന്നെ മർദ്ദിക്കുമായിരുന്നുവെന്നും വൈശാഖ പറഞ്ഞു. ഇതോടെ കടം പെരുതി. ആത്മഹത്യ ചെയ്യുമെന്ന് മുൻപ് പറയുമായിരുന്നെങ്കിലും കാര്യമാക്കിയില്ല. കടം കയറി നിൽക്കാൻ കഴിയാത്ത അവസ്ഥ വന്നോടെയാണ് ​ഗരീഷ് ആത്മഹത്യ ചെയ്തത്. ഇനി കുഞ്ഞുകുട്ടികളുമായി എന്തു ചെയ്യുമെന്ന ആശങ്കയിലാണെന്നും വൈശാഖ പറഞ്ഞു.

    Advertisement