കേരളം
യുവതി പൊലീസ് സ്‌റ്റേഷന് മുന്നില്‍ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു
ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിച്ചെന്നു കാട്ടി പരാതി നല്കി ഒരു മാസം പിന്നിട്ടിട്ടും പരവൂര്‍ പൊലീസ് നടപടി എടുക്കാത്തതില്‍ മനം നൊന്ത യുവതി സ്റ്റേഷന് മുന്നില്‍ കൈ ഞരമ്ബ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. പരവൂര്‍ കുറുമണ്ടല്‍ ചരുവിള വീട്ടില്‍ ഷാജഹാന്‍ സിമി ദമ്ബതികളുടെ ഇരുപത്തിരണ്ടുകാരിയായ മകള്‍ ഷംനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
നാല് വര്‍ഷം മുന്‍പാണ് ഷംനയെ കോട്ടപ്പുറം സ്വദേശിയായ അനൂപ് വിവാഹം ചെയ്തത്. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ച് വരികയായിരുന്നു. ഇതിനെതിരേ കുടുംബകോടതിയില്‍ കേസ് നടന്നു വരവേ മധ്യസ്ഥ ചര്‍ച്ചയില്‍ ഇവര്‍ വീണ്ടും ഒരുമിച്ചു. ശേഷം വീണ്ടും പീഡനം തുടര്‍ന്ന സാഹചര്യത്തില്‍ നവം: 14 ന് പരവൂര്‍ പൊലീസില്‍ പരാതി നല്കി.
അനൂപിനും ഇയാളുടെ ബന്ധുക്കളായ രണ്ട് സ്ത്രീകള്‍ക്ക് എതിരേയുമാണ് ഷംന പരാതി നല്കിയത്. എന്നാല്‍ അവര്‍ക്കെതിരേ കേസ് എടുക്കാതെ പരാതിക്കാരിയായ ഷംനക്കെതിരേ എതിര്‍കക്ഷികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുകയും താന്‍ നല്കിയ പരാതി പിന്‍വലിച്ചില്ലായെങ്കില്‍ തനിക്കെതിരേ ഭര്‍തൃ വീട്ടുകാരെ പീഡിപ്പിച്ചെന്നു കാട്ടി കേസെടുക്കുമെന്നും പരവൂര്‍ എസ്‌എച്ച്‌ഒ പറഞ്ഞതായി ഷംന ആരോപിക്കുന്നു.
ഇതിനെതിരേ ചാത്തന്നൂര്‍ എ.സി.പിക്കു പരാതി നല്കിയെങ്കിലും അനുകൂല നിലപാട് സ്വീകരിച്ചില്ലായെന്നും അവര്‍ പറഞ്ഞു. ഇതിനെതിരേ ജില്ലാ പൊലീസ് മേധാവി , ഡി.ജി.പി , മുഖ്യമന്ത്രി എന്നിവര്‍ക്കെല്ലാം പരാതി നല്കിയെങ്കിലും നടപടിയായില്ല. ഇന്ന് വീണ്ടും താന്‍ നല്കിയ പരാതിയെ കുറിച്ച് അന്വേഷിക്കാനെത്തിയ ഷംനയോട് പരവൂര്‍ സിഐ പരിഹസിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും അതില്‍ മനം നൊന്താണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ഷംന പറയുന്നു.
എന്നാല്‍ ഷംനയുടെ പരാതിയിന്‍ മേല്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണത്തില്‍ പരാതിയില്‍ പറയുന്ന സംഭവങ്ങള്‍ക്ക് അന്വേഷണത്തില്‍ തെളിവുകള്‍ ലഭ്യമാകാത്തതിനാല്‍ പ്രതികളായി ആരോപിക്കപ്പെട്ടവരെ അറസ്റ്റ് ചെയ്തിട്ടില്ലായെന്നും. കൂടുതല്‍ തെളിവുകള്‍ കിട്ടുന്ന മുറയ്ക്ക് പ്രതികളെ കസ്റ്റഡിയില്‍ എടുക്കുമെന്നും പരവൂര്‍ പൊലീസ് അറിയിച്ചു.