കേരളം
സംസ്ഥാനത്ത് വീണ്ടും KSRTC ബസിൽ യുവതിക്ക് നേരെ അതിക്രമം
തിരുവനന്തപുരത്ത് കാഞ്ഞിരംകുളം – പൂവാർ കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ അതിക്രമം. വെള്ളിയാഴ്ച രാത്രി 10 മണിക്ക് കാഞ്ഞിരംകുളം – പൂവാർ ബസിലാണ് സംഭവം. പ്രതി കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്തിനെ (32) പൊലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സായ യുവതിക്ക് നേരെയായിരുന്നു രഞ്ജിത്തിന്റെ അതിക്രമം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്സിനോട് രഞ്ജിത്ത് പല തവണ മോശമായി പെരുമാറിയെന്നാണ് പരാതി.
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവതി. യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്ടറും ഇടപെടുകയായിരുന്നു. തുടര്ന്ന് ഇയാളെ ബാലരാമപുരം പൊലീസിന് കൈമാറി.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement