Connect with us

Kerala

ആ ബസിനുള്ളിൽ എന്താണ്…. ? കേരള സദസ് ആഢംബര ബസിനുള്ളിലെ ദൃശ്യങ്ങൾ

Screenshot 2023 11 18 161837

പിണറായി സർക്കാരിന്‍റെ നവകേരള ജനസദസിനായി എത്തിച്ച ആഡംബര ബസിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത്. മന്ത്രിമാർ തന്നെ പകർത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും തമാശ പറഞ്ഞ് ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഏറെ സന്തോഷത്തോടെയാണ് വീഡിയോയിൽ എല്ലാവരും പോസ് ചെയ്തിരിക്കുന്നത്.ഇടയ്ക്ക സീറ്റൊക്കെ എല്ലാരും കാണട്ടെ എന്ന് പറയുന്നതും കേൾക്കാം. നവകേരള ജനസദസിന് കാസർകോട് തുടക്കമാകാനിരിക്കെയാണ് ഏറെ വിവാദമായ ബസിന്റെ ഉള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്തുവന്നത്. ഇതൊരു സാധാരണ ബസാണെന്നും മാധ്യമ പ്രചാരണങ്ങൾ തെറ്റാണെന്നും മന്ത്രി വീണ ജോർജ് പറയുന്നു.

അതേസമയം, ബസിൽ വാർത്തകളിൽ പറയുന്നത് പോലെ വലിയ സൗകര്യങ്ങളില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. കാസർകോട് മാധ്യമപ്രവർകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രിഡ്‌ജോ ഓവനോ കിടപ്പു മുറിയോ ബസിൽ ഇല്ല. ആകെയുള്ളത് ശുചിമുറിയും ബസിൽ കയറാൻ ഓട്ടാമാറ്റിക് സംവിധാനവും മാത്രമാണ്. ഇതൊരു പാവം ബസാണെന്നും കൊലക്കേസ് പ്രതിയെ കാണുന്നത് പോലെ കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ബസ് സാധാരണക്കാരന് ബജറ്റ് ടൂറിസം പദ്ധതിക്കായി ഉപയോഗിക്കും. നവ കേരള സദസ്സ് കണ്ട് പ്രതിപക്ഷത്തിന് ഹാലിളകിയെന്നും അതിനാലാണ് ഈ തരത്തിൽ ആരോപണം ഉന്നയിക്കുന്നതെന്നും മന്ത്രി വിമർശിച്ചു.

ആഡംബര ബസിന്‍റെ പ്രത്യേകതകൾ…

ഭാരത് ബെൻസിന്റെ ഒ.എഫ് 1624 എന്ന മോഡൽ ഷാസി ഉപയോഗിച്ചാണ് ബസിന്റെ നിർമ്മാണം. 240 കുതിരശക്തിയുള്ള 7200 സിസി എൻജിനും 380 ലിറ്റർ ഇന്ധനശേഷിയും ഈ ബസിനുണ്ട്. ഏകദേശം 38 ലക്ഷം രൂപയാണ് ഷാസിയുടെ എക്സ് ഷോറൂം വില. ഓൺ റോഡ് അത് 44 ലക്ഷം രൂപക്കടുത്തെത്തും. ഇത്തരം വാഹനങ്ങളുടെ ബോഡിയുടെ നിർമ്മാണച്ചിലവ് സൗകര്യങ്ങൾക്കനുസൃതമായി ഏറിയും കുറഞ്ഞുമിരിക്കും. മുന്നിലും പിന്നിലുമായി 2 വാതിലുകൾ. ശുചിമുറി അടക്കമുള്ള സൗകര്യങ്ങളാണ് അധികമായി ഒരുക്കിയത്.

Read Also:  നവകേരള സദസ്സ്; പൊതുജനങ്ങളുടെ പരാതികള്‍ സ്വീകരിച്ച് തുടങ്ങി

25 സീറ്റുകളാണ് ബസിലുള്ളത്. ഇതിനെല്ലാമായി ഏകദേശം 45 ലക്ഷത്തിനുമേലെ ചിലവുവരുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ ട്രഷറി നിയന്ത്രണങ്ങളെ വരെ മറികടന്ന് 1 കോടി 5 ലക്ഷം രൂപയാണ് ബസ്സിനായി സർക്കാർ അനുവദിച്ചത്. പൂർണസൗകര്യമുള്ള യാത്രാ ബസ്സാക്കി മാറ്റാനുള്ള ഉത്തരവാദിത്വം സർക്കാർ ഏൽപ്പിച്ചത് എസ് എം കണ്ണപ്പ എന്ന തെന്നിന്ത്യയിലെ മികച്ച ഓട്ടോ മൊബൈൽ ഗ്രൂപ്പിനെയാണ്. ക‍ർണാടകയിലെ മണ്ഡ്യയിലുള്ള കണ്ണപ്പയുടെ ഫാക്ടറിയിലാണ് ബസിന്റെ ബോഡി നിർമ്മിച്ചത്.

Read Also:  നവകേരളസദസ് തുടങ്ങാൻ മിനിറ്റുകൾ മാത്രം; നവകേരള ബസ് യാത്ര പുറപ്പെട്ടു

 

Advertisement

ആരോഗ്യം

കേരളാ വാർത്തകൾ

Untitled design Untitled design
Kerala30 mins ago

28ാമത് ഐ.എഫ്.എഫ്.കെ : ഡെലിഗേറ്റ് പാസിന്റെ വിതരണം ഡിസംബര്‍ ആറു മുതല്‍

Untitled design 2023 12 05T165319.872 Untitled design 2023 12 05T165319.872
Kerala49 mins ago

അന്വേഷണ ഏജന്‍സികളെ വഴിതെറ്റിച്ച് നിക്ഷേപ തട്ടിപ്പ്; ചൈനീസ് വെബ്‌സൈറ്റുകള്‍ നിരോധിക്കാന്‍ കേന്ദ്രം

Untitled design (21) Untitled design (21)
Kerala2 hours ago

ഗാര്‍ഹിക പീഡനം കേസുകൾ ; 80% കേസുകളും കേരളത്തില്‍; റിപ്പോര്‍ട്ട് പുറത്ത്

Untitled design (19) Untitled design (19)
Kerala3 hours ago

വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി ; പിടിച്ചുമാറ്റാന്‍ ശ്രമിച്ച അധ്യാപകന് പരിക്ക്

VeenaGeorge on Amoebic Meningoencephalitis VeenaGeorge on Amoebic Meningoencephalitis
Kerala3 hours ago

മാതൃയാനം പദ്ധതി യാഥാര്‍ത്ഥ്യമാക്കി ; പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കും ; ആരോഗ്യ മന്ത്രി

sabarimala 2 sabarimala 2
Kerala4 hours ago

ശബരിമലയില്‍ വൻഭക്തജന തിരക്ക്; തിരുപ്പതി മോഡല്‍ ക്യൂ സംവിധാനം ഏർപ്പെടുത്തി

IMG 20231205 WA0316 IMG 20231205 WA0316
Kerala5 hours ago

പൊതുവിദ്യാഭ്യാസ രംഗത്തെ മാർക്ക് വിതരണം; വിവാദ പ്രസ്താവനയുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ

hc 2 hc 2
Kerala5 hours ago

കുസാറ്റിലെ അപകടം ; ‘നഷ്ടമായത് വിലപ്പെട്ട ജീവനുകൾ, പക്ഷേ അതിന്റെ പേരിൽ വിദ്യാർത്ഥികളെ കുറ്റപ്പെടുത്തരുത്’: ഹൈക്കോടതി

Untitled design (3) Untitled design (3)
Kerala6 hours ago

ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്ത് നിര്‍ത്തണം ; സ്റ്റാലിനുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി

gold 1 gold 1
Kerala6 hours ago

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ

ക്രൈം വാർത്തകൾ

പ്രവാസി വാർത്തകൾ