കേരളം
മുല്ലപ്പെരിയാർ ജലനിരപ്പ് 138.05 അടിയായി; രണ്ടാം മുന്നറിയിപ്പ് നൽകി ജില്ല ഭരണകൂടം
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 138.05 അടിയായി. ഇതേത്തുടർന്ന് മുല്ലപ്പെരിയറിൽ ജില്ലാ ഭരണകൂടം രണ്ടാമത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. കഴിഞ്ഞ വർഷം ഇതേ സമയത്ത് അണക്കെട്ടിൽ 127 അടിയായിരുന്നു ജലനിരപ്പ്
മുല്ലപ്പെരിയാർ ഡാം നാളെ ഏഴ് മണിക്ക് തുറക്കുമെന്ന് തമിഴ്നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയുകയും ജല നിരപ്പ് താഴുകയും ചെയ്താൽ മാത്രമേ തുറക്കുന്ന കാര്യം പുന:പരിശോധിക്കുകയുളളു. സെക്കണ്ടിൽ 3800ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
അണക്കെട്ട് തുറക്കുന്ന സാഹചര്യം നേരിടാൻ സംസ്ഥാനം സജ്ജമാണെന്ന് സർക്കർ വ്യക്തമാക്കിയിട്ടുണ്ട് . മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം തുറന്നുവിട്ടാൽ പെരിയാർ നദിയിലൂടെ ഇടുക്കി അണക്കെട്ടിയാണ് എത്തുക.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഒക്ടാബോർ 31 വെര നിശ്ചയിച്ചിട്ടുള്ളത് 138 അടിയാണ്. ഇതിൽ വ്യത്യാസം വരുത്തേണണ്ടതില്ലെന്ന മേൽ നോട്ട സമിതിയുടെ തീരുമാനം കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സമിതിയിൽ കേരളൺ എതിർപ്പ് അറിയിച്ചതായും കേന്ദ്ര സർക്കാരിന്റഎ സോളിസിറ്റർ ജനറൽ അറിയിച്ചു.