കേരളം
സമൂഹമാധ്യമങ്ങളിൽ വൈറലായി അപകട ദൃശ്യം; തലനാരിഴയ്ക്ക് രക്ഷപ്പെടൽ
ഓരോ ദിവസവും നമ്മുടെ റോഡപകടങ്ങളിൽ നിരവധി ജീവനുകൾ ആണ് നഷ്ടമാകുന്നത്. കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് അശ്രദ്ധ വഴിയും ഓവർസ്പീഡ് മൂലവും അതുപോലെ തന്നെ ഓവര്‍ടേക്കിങ്ങ് കരണവുമാണ്. ഇത്തരമൊരു അപകടത്തിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഒരു കാറിനെ മറികടക്കാൻ ഒരു ടിപ്പര്‍ ലോറി ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടാകുന്നത്. ഓവർടേക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ എതിരെ വാഹനം വന്നതുകൊണ്ട് ഇടതു വശത്തേയ്ക്ക് ഒതുക്കാൻ ടിപ്പര്‍ ഡ്രൈവര്‍ ശ്രമിച്ചു. അപ്പോൾ തന്നെ കാറിന്റെ പിന്നിൽ തട്ടുകയായിരുന്നു. റോഡില്‍ വട്ടംതിരിഞ്ഞ് ടിപ്പറിന്റെ മുന്നിലേയ്ക്ക് എത്തിയ കാറിനെ എതിരെ വന്ന മറ്റൊരു ടിപ്പര്‍ ലോറി ഇടിച്ചുതെറിപ്പിക്കാതിരുന്നത് തലനാരിഴയുടെ വ്യത്യാസത്തിലാണെന്നും വീഡിയോയില്‍ വ്യക്തമായി നമുക്ക് കാണാൻ സാധിക്കും. അപകടം നടന്ന സ്ഥലം ഉള്‍പ്പെട അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെ ലഭ്യമല്ല.
അപകടത്തിന്റെ വീഡിയോ ദൃശ്യം
സംസ്ഥാനത്ത് റോഡപകടങ്ങളും അതിനെ തുടർന്നുണ്ടാകുന്ന മരണങ്ങളും അനുദിനം വര്‍ധിച്ചു വരുകയാണ്. അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങാണ് ഈ അപകടങ്ങളുടെ മുഖ്യ കാരണങ്ങളിലൊന്ന്. എന്നാല്‍ എത്ര കണ്ടാലും കേട്ടാലും പഠിക്കില്ലെന്ന മട്ടിലാണ് നിരത്തിലൂടെ പലരുടെയും അതിസാഹസികമായ ഡ്രൈവിങ്. ചെറിയ ട്രാഫിക് നിയമങ്ങള്‍ പോലും കൃതൃമായി പാലിക്കാന്‍ പലര്‍ക്കും മടിയാണ്. അതിവേഗതയില്‍ തെറ്റായിട്ടുള്ള ഓവര്‍ടേക്കിങ് അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ്.

ധൃതി കാണിക്കാതെ, മുന്നിലും പുറകിലും വളരെയധികം ശ്രദ്ധിച്ച് അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തി ഓവർ ടേക്ക് ചെയ്യുക. മുന്നിലെ റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ. പിന്നില്‍നിന്നു വാഹനങ്ങള്‍ തന്നെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നും ഉറപ്പുവരുത്തണം. എതിര്‍ദിശയില്‍നിന്നു വരുന്ന വാഹനത്തെ വ്യക്തമായി കാണാന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഓവര്‍ടേക്ക് ചെയ്യരുത്. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.ആ വാഹനത്തിൽ നിന്നു ഇറങ്ങുന്ന ആളുകൾ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. അതു മനസ്സിൽ വെച്ച് കൊണ്ട് വേണം വാഹനം ഓടിക്കാൻ.