കേരളം
വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നു; നാഫെഡില്‍ നിന്ന് സവാള വാങ്ങി കുറഞ്ഞ വിലയ്ക്ക് നല്‍കും
സംസ്ഥാനത്ത് അവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സര്‍ക്കാര്‍ ഇടപെടുന്നു. നാഫെഡില്‍ നിന്ന് സാവള വാങ്ങി കുറഞ്ഞ വിലയ്ക്ക് നല്കാന് കൃഷി വകുപ്പ് നടപടി തുടങ്ങി. 50 ടണ്‍ സാവളയാണ് നാഫെഡില്‍ നിന്ന് വാങ്ങുന്നത്.
കിലോക്ക് 45 രൂപക്ക് ഹോര്‍ട്ടികോര്‍പ്പ് വഴി വിതരണം ചെയ്യും. സംഭരണവിലക്ക് തന്നെ സവാള കിട്ടിയാല്‍ കിലോക്ക് 35 രൂപക്ക് നല്‍കുമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
ഹോര്‍ട്ടികോര്‍പ്പ് വഴി പച്ചക്കറികളും കുറഞ്ഞ വിലയ്ക്ക് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement