Covid 19
കൊവാക്സിന് യു.കെ അംഗീകാരം; നവംബർ 22 മുതൽ പ്രാബല്യത്തിൽ
ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്സിന് കൊവാക്സിന് യു.കെ അംഗീകാരം നൽകി. കൊവാക്സില്‍ സ്വീകരിച്ചവര്‍ക്ക് ഇനിമുതല്‍ ബ്രിട്ടണില്‍ പ്രവേശിക്കാം. നവംബര്‍ 22 മുതല്‍ രാജ്യത്ത് പ്രവേശിക്കാനാണ് അനുമതി.
ഇന്ത്യയ്ക്ക് പുറമെ യുഎഇ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പൂര്‍ണമായും വാക്സിന് സ്വീകരിച്ചവര്‍ക്കും ഇനി യുകെയില്‍ പ്രവേശിക്കാം. യുകെയില്‍ പ്രവേശിക്കാന്‍ ക്വാറന്റീന് വേണ നിബന്ധനയും പിന്‍വലിച്ചു. ഇതോടെ കൊവാക്സിൻ സ്വീകരിച്ച വിദേശയാത്രികർക്കുണ്ടായിരുന്ന ബ്രിട്ടണിലേക്ക് പോകുന്നതിനുള്ള തടസ്സം നീങ്ങി. ക്വാറന്റൈന്(Quarantine) ഒഴിവാക്കിയെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മിഷണര്‍ അലക്സ് എല്ലിസ്(Alex Ellis) അറിയിച്ചു.
More good news for 🇮🇳 travellers to 🇬🇧👇
From 22 November travellers fully vaccinated with a #COVID19 vaccine recognised by @WHO for Emergency Use Listing, including Covaxin, will not have to self-isolate; so joining those fully vaccinated with Covishield.https://t.co/UyJsryBd0O https://t.co/mZhaqRgB35— Alex Ellis (@AlexWEllis) November 8, 2021
കൊവാക്സിന് ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയതോടെയാണ് അംഗീകരിച്ച പ്രതിരോധ വാക്സിനുകളുടെ പട്ടികയിൽ കൊവാക്സിനും ഉൾപ്പെടുത്തിയത്. ഇന്ത്യയുടെ മറ്റൊരു പ്രതിരോധവാക്സിനായ കൊവിഷീൽഡിനും ബ്രിട്ടൺ അംഗീകാരം നൽകിയിട്ടുണ്ട്. കൊവാക്സിന് പുറമേ ചൈനയുടെ സിനോ വാക്സിനുകളെയും ബ്രിട്ടൺ അംഗീകരിച്ച വാക്സിനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.