കേരളം
ടിവി മറിഞ്ഞ് ദേഹത്ത് വീണ് രണ്ടു വയസുകാരൻ മരിച്ചു
വീട്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ടിവി മറിഞ്ഞ് ദേഹത്ത് വീണ് രണ്ടു വയസുകാരൻ മരിച്ചു. പഴയ വലിയ ടിവിയാണ് കുട്ടിയുടെ ദേഹത്തേക്ക് വീണത്.
കാസർക്കോട് ബോവിക്കാനത്താണ് സംഭവം. ഗൾഫിൽ ജോലി ചെയ്യുന്ന തെക്കിൽ ഉക്കിരംപാടിയിലെ നിസാറിന്റെയും ബാവിക്കര പള്ളിക്കാലിലെ ഫായിസയുടെയും ഏകമകൻ മുഹമ്മദ് സാബിർ (രണ്ട്) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ ബാവിക്കര പള്ളിക്കാലിലെ വീട്ടിൽ മറ്റ് കുട്ടികൾക്കൊപ്പൊം കളിക്കുന്നതിനിടെ കുട്ടി ടിവി സ്റ്റാൻഡിൽ പിടിച്ച് വലിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement