National
ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു; അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്


ജമ്മു: ജമ്മു കശ്മീരിലെ പാംപോരയില്‍ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പാംപോരയിലെ ബൈപ്പാസിന് സമീപം സുരക്ഷാ ജോലിയിലായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ഭീകരരര്‍ വെടിവച്ചത്. ആക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ക്ക് പരിക്കേറ്റു.
സിആര്‍പിഎഫ് സംഘത്തിലെ ഡ്രൈവറായ കോണ്‍സ്റ്റബിള്‍ ധീരേന്ദ്രര്‍ ,കോണ്‍സ്റ്റബിള്‍ ഷൈലേന്ദ്ര എന്നിവരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ മറ്റ് ജവാന്‍മാരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇവര്‍ക്കായി പ്രദേശത്ത് തെരച്ചില്‍ തുടരുകയാണെന്നും സുരക്ഷാസേന അറിയിച്ചു
Continue Reading