ദേശീയം
ഇന്ത്യയെ രണ്ടാക്കി മുറിച്ച് ട്വിറ്റര്‍ ഭൂപടം; ജമ്മു കശ്മീരും ലഡാക്കും വെവ്വേറെ രാജ്യങ്ങളിൽ; നടപടിക്കൊരുങ്ങി കേന്ദ്രം
ജമ്മു- കശ്മീരിനെയും ലഡാക്കിനെയും ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥലങ്ങളാക്കി ചിത്രികരിച്ച് ട്വിറ്റര്‍. ട്വിറ്ററിന്റെ കരിയര്‍ വെബ്‌സൈറ്റിലാണ് വിവാദ മാപ്പ് പ്രസിദ്ധീകരിച്ചത്. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
ട്വിറററിന്റെ വെബ്‌സൈറ്റില്‍ കരിയര്‍ വിഭാഗത്തിലാണ് ഇന്ത്യയുടെ തെറ്റായ മാപ്പ് ദൃശ്യമാകുന്നത്. മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ കരിയര്‍ വിഭാഗത്തില്‍ ദൃശ്യമാകുന്ന മാപ്പ്, ജമ്മുകശ്മീര്‍, ലഡാക്ക് എന്നിവ രാജ്യത്തിന് പുറത്തായാണ് കാണിക്കുന്നത്.
നേരത്തെയും ഇന്ത്യയുടെ ഭൂപടം ട്വിറ്റര്‍ തെറ്റായി ചിത്രീകരിച്ചിരുന്നു. ജമ്മു കശ്മീരിലെ ലേ ചൈനയുടെ ഭാഗമായാണ് നേരത്തെ ചിത്രീകരിച്ചത്. ഇതിനെതിരെ കേന്ദ്രം കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു.ജമ്മു കശ്മീരിലെ “ലേ” ട്വിറ്റര്‍ നേരത്തേ അടയാളപ്പെടുത്തിയത് ചൈനയുടെ ഭാഗമായാണ്. ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചതിനെതിരെ കടുത്ത എതിര്‍പ്പ് അറിയിച്ചുകൊണ്ട് കേന്ദ്രം കഴിഞ്ഞ വര്‍ഷം ട്വിറ്റര്‍ സിഇഒയ്ക്ക് കത്തെഴുതിയിരുന്നു. അന്ന് ഏറെ പ്രതിഷേധം ഉയര്‍ത്തിയ സംഭവമായിരുന്നു ഇത്
ഇന്ത്യന്‍ ഐടി നിയമങ്ങള്‍ അനുസരിക്കാനുള്ള വിമുഖത വീണ്ടും പ്രകടമാക്കുന്നതാണ് ട്വിറ്ററിന്റെ നടപടി. ഇന്ത്യയുടെ പരമാധികാരത്തെയും സമഗ്രതയെയും അവഹേളിക്കാനുള്ള ട്വിറ്റര്‍ നടത്തുന്ന ഏതൊരു ശ്രമവും പൂര്‍ണമായും അംഗീകരിക്കാനാവില്ലെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു.