കേരളം
കൊച്ചി ഇടപ്പള്ളിയില്‍ ട്രാന്‍സ്ജെന്‍ഡര്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇടപ്പള്ളിയില്‍ ട്രാന്‍സ്ജെന്‍ഡറിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാർത്ഥിയായ ശ്രദ്ധ (21) ആണ് മരിച്ചത്. പോണേക്കരയിലെ മുറിയില്‍ രാവിലെ സുഹൃത്തുകളാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കൊല്ലം സ്വദേശിയായ ശ്രദ്ധ വിദ്യാർത്ഥിയാണ്.കഴിഞ്ഞയാഴ്ച കൊല്ലത്തുള്ള വീട്ടിൽ പോയി വന്നിരുന്നു.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ പുലർച്ചയോടെ പുറത്ത് പോയി വന്നപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിളിച്ചിട്ട് കതക് തുറക്കാത്തതിനെ തുടർന്ന് ഫോണിൽ വിളിച്ചു. എന്നിട്ടും പ്രതികരണമുണ്ടായില്ല. തുറന്ന് കിടന്നിരുന്ന ജനലിലൂടെ നോക്കുമ്പോഴാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
മരണം ആത്മഹത്യയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.രണ്ട് മാസം മുൻപ് ലിംഗമാറ്റ ശസ്ത്രക്രിയയിലെ പിഴവിനെ തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്സ് ആത്മഹത്യ ചെയ്തിരുന്നു. അനന്യയുടെ ആത്മഹത്യയ്ക്ക് പിന്നാലെ സുഹൃത്ത് ജിജുവിനെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയിരുന്നു.