കേരളം
നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് ഏക ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി പിൻമാറുന്നു; പാർട്ടിയിൽ നിന്നുളള മാനസിക പീഡനം
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനിരുന്ന കേരളത്തില്‍ നിന്നും ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥി അനന്യ കുമാരി അലക്‌സ് പിൻമാറുന്നു. പാർട്ടിയിൽ നിന്നുളള മാനസിക പീഡനത്തെ തുടർന്നാണ് സ്ഥാനാർത്ഥിത്വത്തിൽ നിന്ന് അനന്യ പിൻമാറുന്നത്.
ഡെമോക്രാറ്റിക്ക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് വേണ്ടിയാണ് മലപ്പുറം വേങ്ങര മണ്ഡലത്തിൽ നിന്നും ജനവിധി തേടാൻ അനന്യ തീരുമാനിച്ചത്. എന്നാൽ പാർട്ടിയിൽ നിന്നും വലിയ രീതിയിൽ മാനസിക പീഡനമുണ്ടെന്നും ആരും ഡിഎസ്ജെപിക്ക് വേണ്ടി വോട്ട് ചെയ്യരുതെന്നും അവർ വ്യക്തമാക്കി.
മലപ്പുറമായതിനാല്‍ പര്‍ദ്ദ ഇട്ടു നടക്കണമെന്ന് നിര്‍ബന്ധിക്കുകയാണ്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി നേതാക്കള്‍ ഭീഷണിപെടുത്തുന്നുണ്ടെന്നും അനന്യ പറയുന്നത്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി തട്ടിക്കൂട്ടു പാര്‍ട്ടിയാണ്. വേങ്ങര മണ്ഡലം പാര്‍ട്ടി തെരഞ്ഞെടുത്തത് പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണ്. മലപ്പുറത്ത് പര്‍ദ്ദയിട്ട് നടക്കാന്‍ തന്നെ നിര്‍ബന്ധിച്ചെങ്കിലും താന്‍ വഴങ്ങിയില്ലെന്നും അനന്യ പറഞ്ഞു.
Also read: നിയമസഭയിലേക്ക് മത്സരിക്കാന്‍ ചരിത്രമായി അനന്യ; ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡർ
കേരളത്തില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയെന്ന ബഹുമതി അനന്യക്ക് ലഭിച്ചിരുന്നുവെങ്കിലും സ്ഥാനാർത്ഥിത്വ പിൻമാറ്റത്തോടെ അത് നഷ്ടമാകും.
വേങ്ങര മണ്ഡലത്തില്‍ ഇത്തവണ ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി അനന്യ കുമാരി അലക്‌സ് എന്ന ഇരുപത്തിയെട്ടുകാരി പത്രിക സമര്‍പ്പിച്ചപ്പോള്‍ അതു ചരിത്രമായിരുന്നു. കേരള നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയായിരുന്നു അനന്യ. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി, ഇടതു സ്ഥാനാര്‍ഥി പി. ജിജി തുടങ്ങിയവര്‍ മത്സരിക്കുന്ന മണ്ഡലത്തിലാണ് അനന്യയും മത്സരിക്കുന്നത്.