കേരളം
സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ തീവണ്ടികൾ; റിസർവേഷൻ ആരംഭിച്ചു
സംസ്ഥാനത്ത് നാളെ മുതൽ കൂടുതൽ തീവണ്ടികൾ സർവീസ് തുടങ്ങും. ഇന്റർസിറ്റി എക്സ്പ്രസും ജനശതാബ്ദി എക്സ്പ്രസും നാളെ മുതൽ ഓടിത്തുടങ്ങും. ഭാഗികമായി നിർത്തിവച്ച പല തീവണ്ടികളും നാളെ മുതൽ ഓടിക്കാനാണ് റെയിൽവെ തീരുമാനിച്ചിരിക്കുന്നത്.
ഇന്റർസിറ്റിയിലേക്കും ജനശതാബ്ദിയിലേക്കും ഉൾപ്പടെ വീണ്ടും തുടങ്ങുന്ന സർവീസുകളിലേക്കുള്ള റിസർവേഷൻ തുടങ്ങിയിട്ടുണ്ട്. കൂടുതൽ ദീർഘദൂരട്രെയിനുകൾ നാളെ തുടങ്ങുന്ന കാര്യവും റെയിൽവേ പ്രഖ്യാപിച്ചേക്കും.
ലോക്ക്ഡൗൺ തുടങ്ങിയതിന് ശേഷം യാത്രക്കാരില്ലാത്തതിനാൽ പല തീവണ്ടികളും ദക്ഷിണ റെയിൽവേ വെട്ടിക്കുറച്ചിരുന്നു. ജനശതാബ്ദി അടക്കമുള്ളവ ഇതിൽപ്പെടും. എന്നാൽ ചില ദീർഘദൂര തീവണ്ടികൾ സർവീസ് തുടർന്നിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement