കേരളം
ട്രാക്ക് നവീകരണം; സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
ഒല്ലൂരിലും തൃപ്പൂണിത്തുറ യാഡിലും ട്രാക്ക് നവീകരണം നടത്തുന്നതിനാല്‍ ട്രെയിന്‍ ഗതാഗതത്തില്‍ ഏതാനും ദിവസം നിയന്ത്രണം ഏര്‍പ്പെടുത്തി. ചില വണ്ടികള്‍ റദ്ദാക്കുകയും ചിലവ വൈകുകയും ചെയ്യുമെന്ന് റെയില്‍വേ അറിയിച്ചു.
ഷൊര്‍ണൂരില്‍ നിന്നു രാവിലെ 3.30നു പുറപ്പെടുന്ന ഷൊര്‍ണൂര്‍ ജംക്ഷന് – എറണാകുളം എക്സ്പ്രസ് (06017) 22, 29 തീയതികളില്‍ റദ്ദാക്കി. ചെന്നൈ എഗ്മൂര്‍ – ഗുരുവായൂര്‍ എക്സ്പ്രസ് (16127) 21, 28 തീയതികളില്‍ ചാലക്കുടിക്കും ഗുരുവായൂരിനും ഇടയില്‍ സര്‍വീസ് നടത്തില്ല.
ഗുരുവായൂരില്‍ നിന്നു രാവിലെ 3.25നു പുറപ്പെടേണ്ട ഗുരുവായൂര്‍ – തിരുവനന്തപുരം എക്സ്പ്രസ് (16341) 22, 29 തീയതികളില്‍ എറണാകുളം ജംക്ഷനില്‍ നിന്നു രാവിലെ 5.20ന് ആകും സര്‍വീസ് തുടങ്ങുക. തിരുവനന്തപുരം – ഗുരുവായൂര്‍ എക്സ്പ്രസ് (16342) 21, 28 തീയതികളില്‍ എറണാകുളം ജംക്ഷനില്‍ സര്‍വീസ് അവസാനിപ്പിക്കും.
ഗുരുവായൂര്‍ – പുനലൂര്‍ എക്സ്പ്രസ് (16328) 21, 28 തീയതികളില്‍ ഗുരുവായൂരില്‍ നിന്നു 45 മിനിറ്റ് വൈകിയാവും പുറപ്പെടുക. അജ്മീര്‍ – എറണാകുളം മരുസാഗര്‍ എക്സ്പ്രസ് (12978) 20, 27 തീയതികളില്‍ തൃശൂര്‍ വരെയേ സര്‍വീസ് നടത്തൂ. മൈസൂരു ജംക്ഷന് – കൊച്ചുവേളി എക്സ്പ്രസ് (16315) 21, 28 തീയതികളില്‍ രണ്ടു മണിക്കൂര്‍ വൈകിയാകും മൈസൂരുവില്‍ നിന്നു യാത്ര തുടങ്ങുകയെന്നും അറിയിപ്പില്‍ പറയുന്നു.