കേരളം
ടി പി ആർ കുറയുന്നു; സംസ്ഥാനത്ത് ഇളവുകൾ വന്നേക്കാം
സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നേക്കും. ഈ ആഴ്ചയോടെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ എത്തുമെന്നാണ് വിലയിരുത്തല്‍.
ഓട്ടോറിക്ഷ, ടാക്സി സര്‍വീസുകള്‍ക്ക് ഇളവ് ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ബാര്‍ബര്‍ ഷോപ്പുകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയേക്കും.
ടിപിആര്‍ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ എത്തുന്നതുവരെ ലോക്ക് ഡൗണ്‍ തുടരണം എന്നാണ് ഡോക്ടര്‍മാരുടെ സംഘടന ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
എന്നാല്‍ സാമ്ബത്തിക പ്രത്യാഘാതങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തുമ്ബോള്‍ അതുവരെ കാത്തിരിക്കാന്‍ കഴിയില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement