കേരളം
എംടി വാസുദേവൻ നായർക്ക് ടോംയാസ് പുരസ്‌കാരം
20ാമത് ടോംയാസ് പുരസ്‌കാരം എംടി വാസുദേവൻ നായർക്ക്. രണ്ട് ലക്ഷം രൂപയും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം. സ്വാതന്ത്ര്യ സമര സേനാനിയും പത്രപ്രവർത്തകനുമായിരുന്ന വിഎ കേശവൻ നായരുടെ സ്മരണയ്ക്കായി നൽകുന്നതാണ് ടോംയാസ് പുരസ്‌കാരം
ഓഗസ്റ്റ് രണ്ടിന് എംടിയുടെ കോഴിക്കോടുള്ള വീട്ടിൽ നടക്കുന്ന ചടങ്ങിൽ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മാനേജിങ് ട്രസ്റ്റി ഡോ. പിഎം വാര്യർ അവാർഡ് സമ്മാനിക്കുമെന്ന് ടോംയാസ് മാനേജിങ് ഡയറക്ടർ തോമസ് പാവറട്ടി അറിയിച്ചു.
നോവലിസ്റ്റ്, തിരക്കഥാകൃത്ത്, ചലച്ചിത്രസംവിധായകൻ, സാഹിത്യകാരൻ, നാടകകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ മലയാളിയാണ് മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായർ എന്ന എം.ടി. വാസുദേവൻ നായർ
മലയാളസാഹിത്യത്തിലും ചലച്ചിത്രരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം എം.ടി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്നു.
അദ്ധ്യാപകൻ, പത്രാധിപൻ, എന്നീ നിലകളിലും പ്രവർത്തിച്ച ഇദ്ദേഹത്തിന് പത്മഭൂഷൺ, ജ്ഞാനപീഠം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1995-ൽ ഭാരതത്തിലെ സാഹിത്യരംഗത്തെ ഏറ്റവും ഉയർന്ന പുരസ്കാരമായ ജ്ഞാനപീഠം എം. ടി. ക്ക് ലഭിച്ചു. 2005-ൽ എം. ടി. യെ പത്മഭൂഷൺ ബഹുമതി നൽകി രാഷ്ട്രം ആദരിച്ചു. 2013-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ് നൽകി.