Connect with us

Kerala

സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധി

Published

on

സംസ്ഥാനത്തെ മദ്യശാലകള്‍ക്ക് നാളെ അവധിയായിരിക്കും. ബെവ്‌കോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കെല്ലാം അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

റിപ്പബ്ലിക് ദിനം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡുകൾക്കായി രാജ്യതലസ്ഥാനം തയ്യാറായിക്കഴിഞ്ഞു.

ഇത്തവണ കേരളത്തിന്റെ ഫ്ലോട്ടുകളും ഇടംപിടിച്ചിട്ടുണ്ട്. പെൺകരുത്ത് എടുത്തുപറയുന്ന പ്രമേയമാണ് കേരളം എടുത്തുകാണിക്കുന്നത്. കേരളത്തിന് പുറമെ 15 സംസ്ഥാനങ്ങൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.

Advertisement