Connect with us

Kerala

തൃശൂരിൽ പിഞ്ചുകുഞ്ഞ് ബാത്ത്റൂമിലെ ബക്കറ്റിൽ മുങ്ങി മരിച്ച നിലയിൽ

Published

on

ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. ഇരിങ്ങാലക്കുട കാട്ടൂരിലാണ് ദാരുണസംഭവമുണ്ടായത്. പൊഞ്ഞനം സ്വദേശി കുറ്റിക്കാടൻ ജോർജിന്റെ മകൾ എൽസ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം നടന്നത്.

ഒരേ പ്രായത്തിലുള്ള മൂന്ന് മക്കളാണ് ജോർജിനുള്ളത്. കൂട്ടത്തിലെ ഏക പെൺകുട്ടിയാണ് മരിച്ച എൽസ മരിയ. കുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തിൽ കണ്ടെത്തിയത്.

ഉടൻ തന്നെ അത് വഴി വന്ന കാട്ടൂർ സി ഐ മഹേഷ് കുമാറും സംഘവും പോലീസ് ജീപ്പിൽ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisement
Continue Reading