ആരോഗ്യം
കൊവിഡ്: തൃശൂരില്‍ അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്
ജില്ലയില്‍ കൊവിഡ് അപകടകരമായ സാഹചര്യമില്ലെന്ന് മന്ത്രി എ.സി മൊയ്തീന്. ജില്ലയിലെ കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് ബാധിച്ചത് അപ്രതീക്ഷിതമായിരുന്നു. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ദ്ധനവ് ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
ശുചീകരണ തൊഴിലാളികള്‍ ഉള്‍പ്പെടെ കൊവിഡ് പോസിറ്റീവ് ആയവരുടെ രോഗവ്യാപനത്തിന്െ്റ ഉറവിടം കണ്ടെത്തിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ ജില്ലയില്‍ പത്ത് കണ്ടെയ്ന്മെന്റ് സോണുകളുണ്ട്. 919 പേരെ ഇന്ന് നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം പതിനായിരം കടന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ കര്‍ശന ഉപാധികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആൻ്റി ബോഡി പരിശോധന നടത്തിയപ്പോള്‍ സമൂഹവ്യാപനത്തിന്െ്റ സൂചനകള്‍ ഇല്ലായിരുന്നു. ആന്‍്റി ബോഡി ടെസ്റ്റും പരിശോധനും വേഗത്തില്‍ ജില്ലയില്‍ നടന്നുവരികയാണ്. ക്വാറന്റിന് ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവെന്നും വാര്‍ഡ് തലത്തില്‍ പഞ്ചായത്തിന്‍െ്റ മേല്‍നോട്ടത്തില്‍ കമ്മറ്റികള്‍ രൂപീകരിച്ചുവെന്നും