Connect with us

കേരളം

വാക്‌സിനേഷന്‍ സമയത്ത് ഉണ്ടായ അനുഭവം പങ്കു വെച്ച് തിരുവനന്തപുരം ജില്ലാ കളക്ടർ

Published

on

n253385792b282c9676dcae4c3daddc66c26fe5cf005aa797d02f1a87efc320fdaca892d6c

സംസ്ഥാനത്ത് കൊവിഡ് വാകസിനേഷന്‍ രണ്ടാം ഘട്ടം ആരംഭിച്ചിരിക്കുകയാണ്. പൊലീസ് മറ്റ് സേനാവിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കാണ് രണ്ടാഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. തിരുവനന്തപുരത്ത് ഡിജിപി ലോക്‌നാഥ് ബഹ്‌റ ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ എന്നിവര്‍ വാക്‌സിന്‍ സ്വീകരിച്ചു. ഇപ്പോള്‍ വാക്‌സിനേഷന്‍ സമയത്ത് ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് തിരുവനന്തപുരം ജില്ലാ കളക്ടര്‍ നവജ്യോത് ഖോസ.

കോവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും വേദനയില്ലാത്തതും വളരെ സുഗമമായതുമാണെന്ന് ബോധ്യപ്പെട്ടുവെന്നും ഇഞ്ചക്ഷന്‍ സൈറ്റില്‍ നേരിയ വേദനയും പനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആശങ്കവേണ്ടെന്നും നവജ്യോത് ഖോസ ഫേസ്ബുക്കില്‍ കുറിച്ചു.

ഇഞ്ചക്ഷന്‍ സൈറ്റില്‍ നേരിയ വേദനയും പനിയും ഉണ്ടാകുന്നത് ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ വളരെ സ്വാഭാവികമായ പ്രതികരണമാണെന്ന് മനസിലാക്കുന്നു. അതിനാല്‍ സംശയങ്ങള്‍ക്ക് ഇടമില്ലെന്നും വാക്‌സിനേഷന്‍ എടുക്കാന്‍ നാം മടിക്കരുതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും കളക്ടര്‍ വ്യക്തമാക്കി.

നമ്മുടെ ഊഴം വരുമ്ബോള്‍ വാക്‌സിന്‍ എടുക്കാന്‍ നമുക്ക് തയ്യാറായിരിക്കാം. തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ 42381 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇന്ന് മുതല്‍ റവന്യൂ, പോലീസ്, ഫയര്‍ & റെസ്‌ക്യൂ, എല്‍എസ്ജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മുന്‍നിര പ്രവര്‍ത്തകര്‍ക്ക് കുത്തിവയ്പ്പ് ആരംഭിച്ചിരിക്കുന്നു. 18202 ഉദ്യോഗസ്ഥര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്ത 3-4 ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുമെന്നും നവജ്യോത് ഖോസ വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് കളക്ടര്‍ തന്റെ അനുഭവം കുറിച്ചത്.

കളക്ടറുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

പ്രിയമുള്ളവരേ, ഉറപ്പുനല്‍കിയതു പോലെ, എന്റെ ഊഴം വന്നപ്പോള്‍ ഞാനും കോവിഡ് വാക്‌സിന്‍ എടുത്തു.

വാക്സിന്‍ എടുക്കുന്നതിന് മടിക്കാതെ മുന്നോട്ട് വരുമെന്നും സ്വന്തം ഊഴം വരുന്നതു വരെ അതിനായി കാത്തിരിക്കുമെന്നും പ്രതിജ്ഞ എടുത്തു കൊണ്ടാണ് നമ്മള്‍ ജനുവരി 16 മുതല്‍ വാക്‌സിന്‍ ഡ്രൈവ് ആരംഭിച്ചത്.

തിരുവനന്തപുരം ജില്ലയില്‍ ഇതുവരെ 42381 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇന്ന് മുതല്‍ റവന്യൂ, പോലീസ്, ഫയര്‍ & റെസ്‌ക്യൂ, എല്‍എസ്ജി വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന മുന്‍നിര പ്രവര്‍ത്തകര്‍ക്ക് കുത്തിവയ്പ്പ് ആരംഭിച്ചിരിക്കുന്നു. 18202 ഉദ്യോഗസ്ഥര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടുത്ത 3-4 ദിവസത്തിനുള്ളില്‍ ഇവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കും.

വാക്‌സിനേഷന്‍ സമയത്ത് എനിക്ക് ഉണ്ടായ അനുഭവം കൂടി പങ്കുവെക്കുന്നു. കോവിഡ് വാക്‌സിന്‍ പൂര്‍ണ്ണമായും വേദനയില്ലാത്തതും വളരെ സുഗമമായതുമാണെന്ന് ബോധ്യപ്പെട്ടു. ഇന്ന് വൈകുന്നേരമോ നാളെ രാവിലെയോ ഇഞ്ചക്ഷന്‍ സൈറ്റില്‍ നേരിയ വേദനയും പനിയും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്.

ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന്റെ വളരെ സ്വാഭാവികമായ പ്രതികരണം കാരണമാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ സംശയങ്ങള്‍ക്ക് ഇടമില്ലെന്നും വാക്‌സിനേഷന്‍ എടുക്കാന്‍ നാം മടിക്കരുതെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
നമ്മുടെ ഊഴം വരുമ്ബോള്‍ വാക്‌സിന്‍ എടുക്കാന്‍ നമുക്ക് തയ്യാറായിരിക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

drunken drive ganeshkumar drunken drive ganeshkumar
കേരളം1 day ago

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന

nikhitha kochi died nikhitha kochi died
കേരളം1 day ago

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് വിദ്യാ‍ർഥിനി മരിച്ചു

John Brittas MP.jpg John Brittas MP.jpg
കേരളം2 days ago

കേരള യൂണിവേഴ്‌സിറ്റിയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു

monson wife.jpg monson wife.jpg
കേരളം2 days ago

പെന്‍ഷന്‍ ക്യൂവില്‍ നില്‍ക്കെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

double ducker train double ducker train
കേരളം2 days ago

കേരളത്തിലേക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു

ksrtc drunken employees ksrtc drunken employees
കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയ 100 KSRTC ജീവനക്കാർക്ക് എതിരെ നടപടി

IMG 20240416 WA0038.jpg IMG 20240416 WA0038.jpg
കേരളം3 days ago

ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി

20240416 174256.jpg 20240416 174256.jpg
കേരളം3 days ago

ദിലീപിന് തിരിച്ചടി; മൊഴി പകര്‍പ്പ് ആക്രമിക്കപ്പെട്ട നടിക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി

trv aieport2.jpeg trv aieport2.jpeg
കേരളം3 days ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

images 9.jpeg images 9.jpeg
കേരളം3 days ago

രജിസ്ട്രേഷൻ സമയത്ത് ന്യായവില കുറച്ചുവച്ചവരെല്ലാം കുടുങ്ങും

വിനോദം

പ്രവാസി വാർത്തകൾ