കേരളം
രണ്ടില ചിഹ്നം മരവിപ്പിച്ചു
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ചിഹ്ന തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക ഇടപെടല്‍.
രണ്ടില ചിഹ്നം മരവിപ്പിച്ചുകൊണ്ട് കമ്മീഷന് ഉത്തരവിറക്കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരുവിഭാഗത്തിനും രണ്ടില ചിഹ്നം ഉപയോഗിക്കാനാകില്ല.
പി.ജെ ജോസഫ് വിഭാഗത്തിന് ചെണ്ടയും ജോസ് കെ.മാണി പക്ഷത്തിന് ടേബിള്‍ ഫാനുമാണ് അനുവദിച്ചത്.
ഇരുവിഭാഗവും രണ്ടില തങ്ങള്‍ക്ക് അനുവദിക്കണം എന്ന് അവകാശവാദം ഉന്നയിച്ചിരുന്നു.തുടര്‍ന്ന് ചിഹ്നം മരവിപ്പിച്ചുകൊണ്ട് ഇലക്ഷന് കമ്മീഷണര്‍ വി ഭാസ്കരന് ഉത്തരവിറക്കി.