Connect with us

കേരളം

സന്നിധാനത്തേയ്ക്കുള്ള പരമ്പരാഗത പാത തുറക്കാം; സൗകര്യം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ്

Published

on

sabarimala 2

ശബരിമല സന്നിധാനത്തേയ്ക്കുള്ള പരമ്പരാഗത പാത തുറക്കാമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍. തീര്‍ഥാടകര്‍ക്ക് സുഗമമായി നടന്ന് പോകുന്നതിന് വഴി ശുചീകരിച്ചു. വഴിമധ്യേ തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് കുടിവെള്ളവും ആശുപത്രി സൗകര്യവും ഒരുക്കിയതായും കെ അനന്തഗോപന്‍ പറഞ്ഞു. പരമ്പരാഗത പാത തുറക്കുന്നതിന് സര്‍ക്കാരിന്റെ അനുമതി വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പശ്ചാത്തലത്തില്‍ പരമ്പരാഗത പാത വഴിയുള്ള മലകയറ്റത്തില്‍ അടക്കം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടിരുന്നു. കന്നി അയ്യപ്പന്‍മാര്‍ക്ക് ആചാരമായി ഏറെ പ്രധാനം ഉള്ള ശബരിപീഠം ,ശരം കുത്തി എന്നിവ വഴിയുള്ള യാത്രക്ക് പകരമായി സ്വാമി അയ്യപ്പന്‍ റോഡ് വഴിയാണ് ഇപ്പോള്‍ മലകയറ്റം അനുവദിച്ചിരിക്കുന്നത്. കോവിഡ് വന്ന് പോയവര്‍ക്ക് ആയാസ രഹിതമായ യാത്ര ഉറപ്പാക്കുന്നതിനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുത്തത്.

എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച പശ്ചാത്തലത്തില്‍ പരമ്പരാഗത പാത തുറക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചില്ലായെങ്കില്‍ ഡിസംബര്‍ 16ന് സമരം നടത്തും എന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version