Connect with us

കേരളം

എസ്എഫ്‌ഐഒ അന്വേഷണം നിയമപരം, അന്വേഷണം തടയാന്‍ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ല; കോടതി വിധി പുറത്ത്

Published

on

Screenshot 2024 02 17 151214
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക്കിനെതിരായ എസ്എഫ്‌ഐഒ അന്വേഷണം സ്റ്റേ ചെയ്യാത്ത കര്‍ണാടക ഹൈക്കോടതിയുടെ വിധി പ്രസ്താവം പുറത്ത്. എസ്എഫ്‌ഐഒ അന്വേഷണം നിയമപരമെന്ന് ഹൈക്കോടതി വിധി പ്രസ്താവത്തില്‍ പറയുന്നു. അന്വേഷണം തടയാന്‍ വീണ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും അന്വേഷണം റദ്ദാക്കാനോ തടയാനോ ആവില്ലെന്നും വിധിയില്‍ വിശദീകരിക്കുന്നു.
46 പേജുള്ള വിധി പ്രസ്താവമാണ് പുറത്തുവന്നത്. ബംഗളുരു പ്രിന്‍സിപ്പല്‍ ബെഞ്ചിലെ സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് എം നാഗപ്രസന്നയുടേതാണ് ഉത്തരവ്. എക്സാലോജികിന് എതിരായ എസ്എഫ്ഐഒ അന്വേഷണം തുടരാമെന്നാണ് കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വിധി വന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒറ്റവാചകത്തില്‍ പൂര്‍ത്തിയാക്കിയ വിധിയുടെ വിശദാംശങ്ങളാണ് പുറത്തുവന്നത്.
വീണാ വിജയന്റെ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളിയതോടെ സിപിഐഎമ്മും മുഖ്യമന്ത്രിയും കൂടുതല്‍ പ്രതിരോധത്തിലായി. മടിയില്‍ കനമില്ലാത്തത് കൊണ്ട് അന്വേഷണത്തെ ഭയമില്ലെന്ന പഴയ വാദം പാര്‍ട്ടിയെ ഇപ്പോള്‍ തിരിഞ്ഞു കൊത്തുകയാണ്. ഭയപ്പെടാന്‍ ഒന്നും ഇല്ലെങ്കില്‍ എന്തിന് അന്വേഷണത്തിനെതിരെ കോടതിയെ സമീപിച്ചു എന്ന ചോദ്യം പാര്‍ട്ടി നേതൃത്വത്തിന്റെ ഉത്തരം മുട്ടിക്കുന്നുണ്ട്. നിയമപരമായ തടസം നീങ്ങിയതോടെ എസ്എഫ്‌ഐഒ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് കൂടി എത്തുകയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version