കേരളം
കേരളാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി
കേരളാ സന്ദര്‍ശനത്തിന് മുന്നോടിയായി മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ജനങ്ങള്‍ക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റു നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
പ്രാദേശിക അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കൊച്ചിയിലെ പരിപാടിയില്‍ തുടക്കം കുറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ അദ്ദേഹം ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ മലയാളികള്ക്കിടെ തരംഗമായിരിക്കുകയാണ്. നേരത്തെ കേരളപ്പിറവി ദിനത്തിലും ഓണത്തിനുമെല്ലാം പ്രധാനമന്ത്രി മലയാളത്തില്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
നിരവധി വികസന പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനായി പ്രധാനമന്ത്രി നാളെയാണ് കേരളത്തിലെത്തുന്നത്. 6000 കോടി രൂപയുടെ പദ്ധതികള്‍ അദ്ദേഹം രാജ്യത്തിന് സമര്‍പ്പിക്കും. ബിപിസിഎല്ലിന്റെ പുതിയ കെമിക്കല്‍ പ്ലാന്റിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും.