Connect with us

കേരളം

ഒന്നര വയസുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു സംഭവത്തിൽ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്

Screenshot 2024 01 04 150510

കാട്ടാക്കട കൊണ്ണിയൂരിൽ ഒന്നര വയസുകാരനെ അമ്മയുടെ സഹോദരി കിണറ്റിലെറിഞ്ഞ് കൊന്നു സംഭവത്തിൽ പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് പൊലീസ്. പ്രതി മഞ്ചു പൊലീസ് കസ്റ്റഡിയിലാണ്. ഒരാഴ്ചക്കിടെ സംസ്ഥാനത്ത് കുട്ടി കൊല്ലപ്പെടുന്ന രണ്ടാമത്തെ ദാരുണ സംഭവമാണിത്. ശ്രീകണ്ഠൻ- സിന്ധു ദമ്പതികളുടെ ഒന്നര വയസുള്ള അനന്ദനാണ് കൊല്ലപ്പെട്ടത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് ദാരുണ സംഭവം. കൊണ്ണിയൂരിലെ വീടിനോട് ചേര്‍ന്ന കിണറ്റിൽ എറിഞ്ഞാണ് മഞ്ചു ഒന്നര വയസുകാരനെ കൊലപ്പെടുത്തിയത്. ശ്രീകണ്ഠന്റെ ആദ്യഭാര്യയായിരുന്നു മഞ്ചു. ഈ ബന്ധത്തിൽ രണ്ട് പെൺകുട്ടികളുണ്ട്. എന്നാൽ രണ്ടാമത്തെ പ്രസവത്തോടെ മഞ്ചുവിന് മാനസികാസ്വാസ്ഥ്യം നേരിട്ടു. ഇതോടെയാണ് ശ്രീകണ്ഠൻ മഞ്ചുവിന്റെ സഹോദരി സിന്ധുവിനെ വിവാഹം കഴിച്ചത്. ഈ ബന്ധത്തിലാണ് കൊല്ലപ്പെട്ട കുഞ്ഞ് അനന്ദൻ പിറന്നത്. ശ്രീകണ്ഠനും മഞ്ചുവും സിന്ധുവും മൂന്ന് മക്കളും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്.

ഇന്ന് രാവിലെ കൊലപാതക കൃത്യം നടത്തിയ മഞ്ചു പിന്നീട് പ്രദേശത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളോട് വിവരം പറയുകയായിരുന്നു. പിന്നാലെ കാട്ടാക്കട ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസ് പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version