കേരളം
പാട്ടക്കരാര്‍ ലംഘനം : വൈഎംസിഎ ഉപയോഗിച്ചു വന്ന പാട്ടഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു
പാട്ടക്കരാര്‍ ലംഘനത്തെ തുടര്‍ന്ന് വൈഎംസിഎ ഉപയോഗിച്ചുവരുന്ന കൊല്ലത്തെ കുത്തക പാട്ടഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. ദീര്‍ഘനാളായുള്ള വ്യവഹാരത്തിനൊടുവിലാണ് സ്ഥലവും കെട്ടിടവും ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പാട്ടവ്യവസ്ഥകള്‍ ലംഘിച്ചും നിയമവിരുദ്ധമായി സര്‍ക്കാര്‍ ഭൂമി വൈഎംസിഎ കൈവശം വച്ചെന്നുമാണ് റവന്യൂ വിഭാഗം കണ്ടെത്തിയത്. വൈഎംസിഎ നല്‍കിയ അപ്പീല്‍ തള്ളിയതായി
അഡീഷനല്‍ ചീഫ് സെക്രട്ടറി എ. ജയതിലക് പുറപ്പെടുവിച്ച ഉത്തരവിലുണ്ട്. നിരന്തരം ആവശ്യപ്പെട്ടിട്ടും പാട്ടക്കരാര്‍ പുതുക്കാനുള്ള അപേക്ഷ നല്‍കില്ല.
1985 സാമ്പത്തിക വര്‍ഷം മുതലുള്ള പാട്ടത്തുക അടയ്ക്കാതെ ആറു കോടി രൂപ പാട്ടക്കുടിശ്ശിക വരുത്തുകയും ചെയ്തെന്നാണ് സര്‍ക്കാരിന്റെ വാദം. സര്‍ക്കാരിന്റെ ഒഴിപ്പിക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് വൈഎംസിഎ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.