കേരളം
കെഎസ്ആർടിസി റിസർവേഷൻ വെബ്സൈറ്റ് മാറ്റം; പ്രതിഷേധവുമായി ടിഡിഎഫ്
കെഎസ്ആർടിസി റിസർവേഷൻ വെബ്സൈറ്റ് മാറ്റത്തിനെതിരെ ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ. തീരുമാനം നിയമവിരുദ്ധമെന്ന് കോൺഗ്രസിന് കീഴിലുള്ള തൊഴിലാളി സംഘടനയായ ടിഡിഎഫ് പറഞ്ഞു. സ്വകാര്യ ബസ് ലോബികൾക്ക് വേണ്ടിയാണ് കെഎസ്ആർടിസിയുടെ സൈറ്റിൽ മാറ്റം വരുത്തിയത്. സംഭവത്തിൽ ഹൈക്കോടതിയെ സമീപിക്കുമെന്നും ടിഡിഎഫ് കൂട്ടിച്ചേർത്തു.
സ്വിഫ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലേക്കാണ് കെഎസ്ആർടിസിയുടെ ടിക്കറ്റ് ബുക്കിങ് മാറ്റിയത്. നവീകരിച്ച ബുക്കിങ് സംവിധാനമാണ് ഒരുക്കിയിട്ടുളളത്. ഒന്നിലധികം ബസുകളിലെ ടിക്കറ്റുകൾ ഒരുമിച്ചെടുക്കാനുളള ലിങ്ക് ടിക്കറ്റ് സംവിധാനം വെബ്സൈറ്റിലുണ്ട്. ഇനി http://onlineksrtcswift.com എന്ന വെബ്സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയാം.
പുതിയ ദീർഘദൂര ബസുകളെല്ലാം സ്വിഫ്റ്റിനാണ് നൽകുന്നത്. കെഎസ്ആർടിസി പുതിയ ബസുകൾ ഇറക്കാത്തതിനാൽ ദീർഘദൂര സർവീസുകൾ കുറഞ്ഞുവരികയാണ്. നേരത്തെ http://online.keralartc.com വഴിയാണ് ടിക്കറ്റുകൾ ബുക്ക് ചെയ്തിരുന്നത്.