Uncategorized
തമിഴ്നാട്ടില്‍ കടലില്‍ ഒഴുകി നടന്ന വീപ്പ കരക്കെത്തിച്ച് തുറന്നപ്പോള്‍ ഒരു കോടിയുടെ ലഹരിമരുന്ന്
തമിഴ്നാട് മാമലപുരത്ത് കടലില്‍ ഒഴുകിനടന്ന വീപ്പയില്‍ കരയ്ക്കെത്തിച്ച് തുറന്ന് നോക്കിയപ്പോള്‍ ഒരു കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെത്തി. മാമലപുരത്ത് നിന്ന് മീന്‍ പിടിക്കാന്‍ കടലില്‍പോയവരുടെ വലയിലാണ് വീപ്പ കുടുങ്ങിയത്. തുറന്നു പരിശോധിച്ചപ്പോഴാണ് 78 കിലോ മെതാംഫെറ്റമീന്‍ ആണെന്നുവ്യക്തമായത്.
ഒരു കോടിയിലേറെ രൂപ വിലവരും കണ്ടെടുത്ത ലഹരിമരുന്നിന്. മാലിന്യ വീപ്പയെന്നു കരുതി കടലില്‍ തന്നെ തള്ളാനാണ് ആദ്യം മല്‍സ്യത്തൊഴിലാളികള്‍ ശ്രമിച്ചത്. അറിയാത്ത ഭാഷയില്‍ വീപ്പയില്‍ നിറയെ എഴുതിയിരിക്കുന്നത് കണ്ടാണ് കോസ്റ്റല്‍ പൊലീസിനെ വിവരമറിയിക്കുന്നത്. തുടര്‍ന്ന് മാമലപുരം പൊലീസെത്തി പരിശോധിച്ചപ്പോള്‍ ഒരു കിലോ വീതമുള്ള 78 പാക്കറ്റുകള്‍ കണ്ടെത്തി.