രാജസ്ഥാനില്‍ 20കാരന് മങ്കിപോക്സ് രോഗലക്ഷണങ്ങള്‍. കടുത്ത പനിയെ തുടര്‍ന്ന് ചികിത്സ തേടിയ 20കാരനെ സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. രാജസ്ഥാനില്‍ ആദ്യമായാണ് ഒരു രോഗി മങ്കിപോക്സ് രോഗലക്ഷണങ്ങള്‍ പ്രകടപ്പിക്കുന്നത്. കിഷന്‍ഗഡ് സ്വദേശിയായ 20കാരനാണ് മങ്കിപോക്സ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചത്....
തൃശ്ശൂരിൽ മങ്കിപോക്സ് ലക്ഷണങ്ങളോടെ മരിച്ച ഇരുപത്തിരണ്ടുകാരന്റെ സ്രവ സാമ്പിൾ പരിശോധനാ ഫലം ഇന്ന് വരും. ആലപ്പുഴ വൈറോളജി ലാബിലേക്കാണ് സാമ്പൾ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഈ മാസം 21ന് യുഎഇയിൽ നിന്ന് എത്തിയ യുവാവ് ഇന്നലെയാണ് തൃശ്ശൂരിലെ...
രാജ്യത്തെ രണ്ടാമത്തെ മങ്കിപോക്സ് കേസും കേരളത്തിൽ സ്ഥിരീകരിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിലെയും, തുറമുഖങ്ങളിലെയും പരിശോധന വിലയിരുത്തി ആരോഗ്യ മന്ത്രാലയം. പരിശോധന കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. കണ്ണൂർ സ്വദേശിക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഈ...
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ദുബൈയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന 31കാരന്റെ നില തൃപ്തികരമാണ്. കഴിഞ്ഞ മേയ് 13ന് ദുബായില്‍...
മങ്കിപോക്സ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളില്‍ ഇന്നുമുതല്‍ നിരീക്ഷണം ശക്തമാക്കും. ലക്ഷണങ്ങളുള്ളവര്‍ എത്തുന്നുണ്ടോയെന്ന് സ്ക്രീന്‍ ചെയ്യും. ഇതിനായി കണ്ണൂര്‍ വിമാനത്താവളത്തില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി. പ്രത്യേക സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് എല്ലാ വിമാനത്താവളങ്ങളിലും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്....
മങ്കിപോക്സ് സ്ഥിരീകരിച്ച കൊല്ലം സ്വദേശി സഞ്ചരിച്ച ഓട്ടോറിക്ഷയിലെ ഡ്രൈവർമാരെ കണ്ടെത്തി. രണ്ട് ഓട്ടോറിക്ഷാ ഡ്രൈവർമാരെയാണ് കണ്ടെത്തിയത്. ഇവരെ നിരീക്ഷണത്തിലാക്കി. എന്നാൽ കാർ ഡ്രൈവറെ കണ്ടെത്താനായില്ല. അതിനിടെ മങ്കിപോക്സ് സ്ഥിരീകരിച്ച രോഗി ചികിത്സയിൽ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽ...
സംസ്ഥാനത്ത് ഒരാളില്‍ വാനരവസൂരി സ്ഥിരീകരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയെന്ന് ആരോപണം. രോഗലക്ഷണങ്ങള്‍ തിരിച്ചറിയുന്നതിലാണ് വീഴ്ച പറ്റിയത്. രോഗലക്ഷണങ്ങളോടെ എത്തിയ വ്യക്തി ആദ്യം ചികിത്സ തേടിയത് സ്വകാര്യ ആശുപത്രിയിലാണ്. സ്വകാര്യ ആശുപത്രി രോഗിയെ...
ഇരുപത് രാജ്യങ്ങളിലായി ഇരുന്നൂറിലേറെ പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ ജാഗ്രത കടുപ്പിച്ച് ആരോഗ്യ മന്ത്രാലയം. കുരങ്ങുപനിയെ നേരിടാൻ വേണ്ട തയ്യാറെടുപ്പുകൾ നടത്തിയതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഉത്തർപ്രദേശ് ആരോഗ്യ വകുപ്പ് കുരങ്ങുപനിയുടേതിന് സമാനമായ ലക്ഷണങ്ങളുമായി എത്തുന്ന...
12 ഓളം രാജ്യങ്ങളിൽ കുരങ്ങുപനി സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യങ്ങളെല്ലാം കർശന ജാഗ്രതയിലാണ്. വിമാനത്താവളങ്ങളിലടക്കം പരിശോധന ആരംഭിച്ചു. യൂറോപ്യൻ രാജ്യങ്ങളിൽ രോഗബാധിതരുടെ എണ്ണം നൂറുകടന്നു. കാനഡയ്ക്ക് പിന്നാലെ ഫ്രാൻസ്, ബ്രിട്ടൻ, ജർമനി, ബെൽജിയം, സ്പെയിൻ, പോർച്ചുഗൽ, ഇറ്റലി,...
സാധാരണ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള അമേരിക്കയുടെ തിരക്കിട്ട ശ്രമങ്ങള്‍ക്ക് ഇരുട്ടടിയായി കോവിഡ് മൂന്നാം തരംഗ വ്യാപനത്തിനിടെ മങ്കിപോക്സും. ടെക്സസിലാണ് രാജ്യത്തെ ആദ്യ രോഗബാധ കണ്ടെത്തിയത്. മനുഷ്യരില്‍ അത്യപൂര്‍വമായി കാണുന്ന രോഗം ആഫ്രിക്കയില്‍നിന്നെത്തിയ ആളില്‍ കണ്ടെത്തിയതായി അധികൃതര്‍ സ്ഥിരീകരിച്ചു....