കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് സര്‍വീസുകൾക്ക് ആദ്യദിനം തന്നെ സ്ക്രാച്ച്. സര്‍വ്വീസ് ആരംഭിച്ച് 24 മണിക്കൂറാകുന്നതിനു മുമ്പ് 2 ബസ്സുകള്‍ അപകടത്തില്‍പെട്ടു. രണ്ട് സംഭവങ്ങളിലും യാത്രക്കാര്‍ക്ക് പരിക്കില്ലെങ്കിലും ബസ്സുകള്‍ക്ക് കേടുപാടുണ്ട്. അപകടത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കെഎസ്ആര്‍ടിസ് ഡിജിപിക്ക് പരാതി...
കേരള സര്‍ക്കാര്‍ പുതിയതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആര്‍ടിസി സ്വിഫ്റ്റിന്റെ ഉടമസ്ഥതയില്‍ ഉള്ള ബസുകളുടെ സര്‍വീസ് ഇന്ന് ആരംഭിക്കും. വൈകുന്നേരം 5.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെയാണ് ബസ്സുകള്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്നത്. ബസുകളിലെ...
കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും ലഹരി സംഘത്തിന്റെ ക്രൂരമര്‍ദനം. ബസ് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. തിരുവനന്തപുരം വെള്ളനാടാണ് സംഭവം. ഡ്രൈവര്‍ ശ്രീജിത്തിനും കണ്ടക്ടര്‍ ഹരിപ്രേമിനുമാണ് മര്‍ദനമേറ്റത്. ബൈക്കിലെത്തിയ ആറംഗ സംഘം ബസ് തടഞ്ഞ് നിര്‍ത്തിയാണ്...
കേന്ദ്ര സർക്കാരിന് കീഴിലുള്ള പെട്രോളിയം കൺസർവേഷൻ റിസർച്ച് അസോസിയേഷൻ ഏർപ്പെടുത്തിയ സാക്ഷം (Sanrakshan Kshamta Mahotsav (SAKSHAM) ദേശീയ പുരസ്കാരം കെഎസ്ആർടിസിക്ക് ലഭിച്ചു. 3000 ബസുകളിൽ കൂടുതൽ ഓപ്പറേറ്റ് ചെയ്യുന്ന സംസ്ഥാന ഗതാഗത കോർപ്പറേഷൻ (...
കെഎസ്ആര്‍ടിസിയില്‍ പകുതി ശമ്പളത്തോടെ ദീര്‍ഘകാല അവധി നല്കുന്ന ഫര്‍ലോ ലീവ് പദ്ധതിയോട് മുഖം തിരിച്ച് ജീവനക്കാര്‍. ഒരു ശതമാനം ജീവനക്കാര്‍ പോലും പദ്ധതിയില്‍ ചേര്‍ന്നില്ല. പ്രായപരിധിയില്‍ ഇളവ് നല്കി കൂടുതല്‍ വിഭാഗം ജീവനക്കാരെ പദ്ധതിയുടെ ഭാഗമാക്കാന്‍...
കെഎസ്ആർടിസി ബസുകളിൽ ഓൺലൈൻ ടികറ്റ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നൽകി വന്നിരുന്ന 30% ഡിസ്കൗണ്ട് ഒരു മാസത്തേക്ക് കൂടി നീട്ടി. ഓൺലൈൻ ടികറ്റെടുത്ത് യാത്ര ചെയ്യുന്നവർക്ക് ഏപ്രിൽ 30 വരെ ടിക്കറ്റ് തുകയുടെ 70% നൽകിയാൽ മതി....
ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങി. ഗ്രാമീണ മേഖലകളില്‍ പണിമുടക്ക് ജനജീവിതത്തെ ബാധിച്ചിട്ടുണ്ട്. മിനിമം ചാര്‍ജ് 12 രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ത്ഥികളുടെ നിരക്ക്...
ചാര്‍ജ് വര്‍ധന വൈകുന്നതില്‍ പ്രതിഷേധിച്ച് ബസുടമ സംയുക്ത സമര സമിതി സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചിരിക്കേ, നാളെ അധിക സര്‍വീസ് നടത്തുമെന്ന് കെഎസ്ആര്‍ടിസി. കൂടുതല്‍ സര്‍വീസുകള്‍ നടത്താന്‍ കെഎസ്ആര്‍ടിസി...
കെഎസ്ആർടിസി യാത്രയും സ്മാർട്ടാവുന്നു. സ്മാർട്ട് കാർഡ് സൗകര്യം ഉടനെ ബസുകളിൽ ഉപയോഗിച്ച് തുടങ്ങും. ചില്ലറയുടെ പേരിലെ തർക്കങ്ങൾ ഉൾപ്പെടെയുള്ള തലവേദനകൾക്ക് സ്മാർട്ട് കാർഡുകളിലൂടെ പരിഹാരമാവും. സ്മാർട്ട് കാർഡുകൾ ഉപയോഗിക്കാനുള്ള ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകൾ എറണാകുളം കെഎസ്ആർടിസി...
കെഎസ്ആർടിസി ബസിലും ഓൺലൈൻ പെയ്മെന്റ് സംവിധാനം ഉടൻ നിലവിൽ വരും. ബസ് യാത്ര കൂടുതൽ സുഗമമാക്കാൻ ഫോൺ പേ വഴി ടിക്കറ്റ് പണം നൽകാം. ഇതിനായുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞു. യാത്രക്കാരുടെ പക്കൽ പണമില്ലെങ്കിൽ ഫോൺ പേ...
ദീർഘദൂര സർവ്വീസ് നടത്തിപ്പിനായി KSRTC രൂപീകരിച്ച K-SWIFT കമ്പനിക്കുള്ള ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും. അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളുള്ള വോൾവോയുടെ സ്ലീപ്പർ ബസാണിത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച സ്ലീപ്പർ ബസുകളിലൊന്നാണ് തിരുവനന്തപുരത്തെത്തുന്നത്....
കെഎസ്ആർടിസി ജില്ലാ പൂളിലേക്ക് ബസ് കൊണ്ട് വരുകയും, മൂന്ന് മാസം മുതൽ ആറ് മാസം വരെ പ്രിവന്റീവ് മെയിന്റിനൻസ് ( കൃത്യമായ ഇടവേളകളിൽ പരിശോധനകൾ നടത്തി സർവ്വീസിന് വേണ്ടി സജ്ജമാക്കൽ) ചെയ്യുന്നതിന്റെ ഭാഗമായി ഓരോ ഡിപ്പോയിൽ...
കെഎസ്ആര്‍ടിസിക്ക് അധികബാധ്യതയായി ഇന്ധനവില വര്‍ധന. കെഎസ്ആര്‍ടിസിക്ക് ഇനി ഒരു ലിറ്റര്‍ ഡീസലിന് 6 രൂപ 73 പൈസ അധികം നല്‍കണം. സാധാരണ പമ്പുകളില്‍ ഒരു ലിറ്റര്‍ ഡീസലിന് 91 രൂപ 42 പൈസ ഈടാക്കുമ്പോള്‍ കെഎസ്ആര്‍ടിസി...
ഈ മാസം ഏഴിന് പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തയി ബസ് തട്ടി ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ച സംഭവത്തിൽ ഡ്രെവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി. വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സി.എൽ. ഔസേപ്പിനെയാണ്...
കേരള സർക്കാർ പുതുതായി രൂപീകരിച്ച കമ്പനിയായ കെഎസ്ആർടിസി – സിഫ്റ്റിന്റെ ഓഫീസിന്റെ പ്രവർത്തനം ആരംഭിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെ സാന്നിധ്യത്തിലാണ് പ്രവർത്തനം ആരംഭിച്ചത്. തുടർന്ന് കെഎസ്ആർടിസി- സിഫ്റ്റുമായി ബന്ധപ്പെട്ട് ഇത് വരെ നടത്തിയ...
കെഎസ്ആർടിസിയിൽ 150 ജീവനക്കാർക്ക് കോവിഡ്. ആറു സർവീസുകൾ റദ്ദാക്കി. കൂടുതൽ സർവീസുകൾ റദ്ദാക്കേണ്ടിവരുമെന്നാണ് വിവിധ ഡിപ്പോ മാനേജർമാരുടെ മുന്നറിയിപ്പ്. എന്നാൽ പ്രതിസന്ധിയില്ലെന്നും ചില ജീവനക്കാർ വ്യാജപ്രചാരണം നടത്തുകയാണെന്നുമാണ് ഗതാഗതമന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ രണ്ട് ദിവസമായി കെഎസ്ആർടിസിയിൽ...
കോട്ടയത്ത് കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞു. എം.സി റോഡിൽ കോട്ടയത്തിന് സമീപം അടിച്ചിറയിൽ ആണ് അപകടം ഉണ്ടായത്.16 യാത്രക്കാർക്ക് പരിക്കേറ്റു.ഒരാളുടെ നില ഗുരുതരമാണ്. 46 പേർ ബസിലുണ്ടായിരുന്നു.പുലർച്ചെ 2.15 ഓടെ ആയിരുന്നു...
കെഎസ്ആർടിസിയിൽ പുതിയ ശമ്പളപരിഷ്ക്കരണക്കരാർ ഒപ്പുവച്ചു. ഇനി മുതൽ കെഎസ്ആർടിസി ജീവനക്കാർക്ക് 23,000 രൂപയാണ് കുറഞ്ഞ ശമ്പളം. പുതുക്കിയ ശമ്പളം ഫെബ്രുവരി മുതൽ കിട്ടും. പെൻഷൻ പരിഷ്ക്കരണം ഉടൻ നടപ്പാക്കണമെന്ന് ഒപ്പുവയ്ക്കൽ ചടങ്ങിൽ സിഐടിയു ആവശ്യപ്പെട്ടു. 2016-ൽ...
ബസുകൾ കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്ആർടിസി. സൂപ്പർഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സർക്കുലർ ബസുകൾ രണ്ട് ദിവസത്തിലൊരിക്കലും ഓർഡിനറി, ജന്റം നോൺ എസി ബസുകൾ മൂന്ന് ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കണമെന്നാണ് നിർദേശം. ഇതിനായി ബസ് വാഷിങ് ജീവനക്കാരെ...
കെഎസ്ആര്‍ടിസിയുടെ ഗ്രാമവണ്ടി സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ബസ് സര്‍വീസ് ഇല്ലാത്ത ഗ്രാമപ്രദേശങ്ങളിലും മലയോര മേഖലകളിലും കെഎസ്ആര്‍ടിസി തുടങ്ങാനിരിക്കുന്ന സര്‍വീസാണ് ഗ്രാമവണ്ടി. സംസ്ഥാന ബജറ്റില്‍ ഇത് സംബന്ധിച്ച് കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു....
തൃശ്ശൂരില്‍ നിന്ന് ചെന്നൈയിലേക്കും തിരിച്ചും കെഎസ്ആര്‍ടിസി സര്‍വീസ് ഈമാസം ആറുമുതല്‍ ആരംഭിക്കും. ക്രിസ്മസ്-ന്യൂ ഇയര്‍-ശബരിമല തിരക്ക് കണക്കിലെടുത്ത് ആരംഭിച്ച എസി സ്കാനിയ ബസ്സ് സര്‍വീസ് വിജയകരമായതിനെ തുടര്‍ന്നാണ് സര്‍വീസ് തുടരാന്‍ തീരുമാനിച്ചത്. ഒരു മാസത്തെ പരീക്ഷണാര്‍ത്ഥം...
കെ.എസ്.ആര്.ടി.സി ബസില്‍ ദീര്‍ഘദൂര യാത്രനടത്തുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനും, ടിക്കറ്റ് ക്യാന്‍സലേഷനും ഇളവ് പ്രഖ്യാപിച്ചിരിക്കുകയാണ് കോര്പ്പറേഷന്. നിലവില്‍ ടിക്കറ്റ് ഓണ്‍ലൈന്‍ ബുക്ക് ചെയ്യുന്നതിനുള്ള റിസര്‍വേഷന്‍ നിരക്ക് 30 രൂപയാണ്. ഇത് 10 രൂപയായി...
കെഎസ്ആർടിസിയിലെ ശമ്പള വിതരണം ഇന്ന് ആരംഭിക്കുമെന്ന് സിഎംഡി ബിജു പ്രഭാകർ. ജീവനക്കാർ ജോലി ബഹിഷ്കരിച്ച് സർവീസ് മുടക്കരുതെന്നും നിലവിൽ ഡ്യൂട്ടി ബഹിഷ്കരിക്കുന്ന സംഘടനകൾ അതിൽനിന്ന് പിന്മാറി സർവീസ് നടത്തണമെന്നും സിഎംഡി അഭ്യർഥിച്ചു. ക്രിസ്മസ് അവധി ഉൾപ്പെടെയുള്ളവ...
തിങ്കളാഴ്ച മുതൽ കെഎസ്ആർടിസിയിൽ ശമ്പള വിതരണം ആരംഭിക്കുമെന്ന് സിഎംഡി അറിയിച്ചു. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസങ്ങളിലായി ജീവനക്കാരുടെ ബഹിഷ്കരണം കാരണം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കോവിഡിന് ശേഷമുള്ള റിക്കാർഡ് വരുമാനമായിരുന്നു...
വിദ്യാർഥികളുടെ ബസ് കൺസഷനിൽ മാറ്റം വരുത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. ഇപ്പോൾ മാനദണ്ഡങ്ങൾ ഒന്നും ഇല്ലാതെയാണ് കൺസഷൻ നൽകുന്നത്. റേഷൻ കാർഡ് മാനദണ്ഡമാക്കി വിദ്യാർഥി കൺസഷനിൽ മാറ്റം വരുത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ബിപിഎൽ കുടുംബത്തിലെ...
പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം കെഎസ്ആർടിസിയിൽ ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുന്നു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടിസ്ഥാന ശമ്പളം 23,000 രൂപയായി നിശ്ചയിച്ചു. ജനുവരി മുതൽ പുതിയ ശമ്പളം ജീവനക്കാർക്കു ലഭിക്കും. സർക്കാർ ഉത്തരവ്...
കേരളത്തിലേക്ക് പൊതുഗതാഗത സർവീസുകൾ ആരംഭിക്കാൻ തമിഴ്നാട് സർക്കാർ അനുമതി നൽകി. കെഎസ്ആർടിസി ബസുകളും ചെന്നൈയിൽ നിന്നടക്കമുള്ള സ്വകാര്യ ബസുകളും ഇന്നുമുതൽ കേരളത്തിലേയ്ക്ക് സർവീസ് നടത്തും. തിരുവനന്തപുരം – നാഗർകോവിൽ, പാലക്കാട് – കോയമ്പത്തൂർ സർവീസുകളും കൊട്ടാരക്കര,...
തമിഴ്നാട്ടിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസ് നാളെമുതല്‍ പുനരാരംഭിക്കും.തമിഴ്നാട്ടിലേക്കും തിരിച്ചുമുളള പൊതുഗതാഗതത്തിന് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്കി. തമിഴ്നാട്ടിലെ വിവിധ ജില്ലകളിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസിനൊപ്പം സ്വകാര്യ ബസുകള്‍ക്കും സര്‍വീസ് നടത്താം. കേരളത്തിലെ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഇളവ്...
വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങൾ സ്വയം ചിത്രീകരിച്ച് സോഷ്യൽ മീഡിയ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്ത കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. കെഎസ്ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. വനിതാജീവനക്കാരടങ്ങുന്ന സമൂഹമാധ്യമഗ്രൂപ്പില്‍ അടിവസ്ത്രം മാറുന്നതിന്റെ വിഡിയോ...
കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പള വിതരണത്തിന് സർക്കാർ 60 കോടി രൂപ അനുവദിച്ചു. ഇന്ധന ചിലവിൽ 10 കോടിയോളം രൂപയുടെ ലാഭം വരുമെന്ന സാഹചര്യത്തിലാണ് സർക്കാർ 80 കോടി രൂപയിൽ നിന്നും 60 കോടി കെഎസ്ആർടിസിക്ക് നൽകിയത്....
കെഎസ്ആർടിസി വാങ്ങുന്ന 100 പുതിയ ബസുകൾ ഡിസംബറിൽ ലഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു നിയമസഭയിൽ പറഞ്ഞു. എട്ട് വോൾവാ എസി സ്ലീപ്പർ ബസും 20 എസി ബസും ഉൾപ്പെടെ 100 ബസുകളാണ് ഡിസംബറിൽ ലഭിക്കുക....
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തില്‍, അധിക സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി. സ്വാകാര്യ ബസുകള്‍ മാത്രം ഓടുന്ന റൂട്ടുകളില്‍ അടക്കം സര്‍വീസ് നടത്താനാണ് കെഎസ്ആര്‍ടിസി തീരുമാനം. യാത്രക്കാരുടെ തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളത് കണക്കിലെടുത്താണ് അധിക...
കെഎസ്ആര്‍ടിസി ജീവനക്കാരുടെ പണിമുടക്ക് രണ്ടാം ദിവസവും പൂര്‍ണം. യാത്രാക്ളേശത്തില്‍ ജനം ഇന്നും വലഞ്ഞു. ഭൂരിഭാഗം ജീവനക്കാരും പണിമുടക്കിനെ പിന്തുണച്ചതോടെ 93 ശതമാനം സര്‍വ്വീസുകളും മുടങ്ങി. ഇതൊരു താക്കീതാണെന്നും ശമ്പള പരിഷ്കരണം നടപ്പാക്കിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും...
ശമ്പളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് ഇന്നും തുടരും. ഇന്ന് ഇരുവിഭാഗം ജീവനക്കാർ മാത്രമാണ് പണിമുടക്കുന്നത്. പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് പരമാവധി സർവീസ് നടത്താനാണ് കെഎസ്ആർടിസി സിഎംഡിയുടെ നിർദ്ദേശം. ഹാജരാകുന്ന ജീവനക്കാരെ...
കെഎസ്ആർടിസിയിൽ ഒരുവിഭാഗം ജീവനക്കാർ നടത്തുന്ന പണിമുടക്ക് ദിവസമായ നാളെ ( നവംബർ 6 ന്) പണിമുടക്കിൽ പങ്കെടുക്കാത്ത ജീവനക്കാരെ ഉപയോഗിച്ച് സർവീസ് നടത്താൻ കെ എസ് ആർ ടി സി. ഇതിനായി പരമാവധി സൗകര്യം ചെയ്യാൻ...
കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. കെഎസ്ആര്‍ടിസി പണിമുടക്കിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തിയറി, പ്രാക്ടിക്കല്‍, എന്‍ട്രന്‍സ് പരീക്ഷകളാണ് മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് കേരള സര്‍വകലാശാല...
കെഎസ്ആർടിസി ജീവനക്കാരുടെ സൂചന പണിമുടക്ക് തുടങ്ങി. ശമ്പളപരിഷ്കരണം നടപ്പാക്കണം എന്നാവശ്യപ്പെട്ടാണ് ഇടത് -വലത്, ബിഎംഎസ് യൂണിയനുകള്‍ സംയുക്തമായി സമരം നടത്തുന്നത്. ഇന്ന് അർദ്ധരാത്രി ആരംഭിച്ച സമരം 48 മണിക്കൂര്‍ നീണ്ടുനിൽക്കും. എന്നാൽ സമരത്തെ നേരിടാൻ ഡയസ്നോണ്‍...
കെഎസ്ആര്‍ടിസിയിലെ പണിമുടക്ക് നേരിടാന്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍. നാളെയും മറ്റന്നാളും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസിയിലെ അംഗീകൃത ട്രേഡ് യൂണിയനുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതലാണ് പണിമുടക്കുന്നത്. ഭരണാനുകൂല സംഘടനയായ എംപ്ളോയീസ്...
ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ഇന്ന് അർദ്ധരാത്രി മുതൽ കെഎസ്ആർടിസി(ksrtc) തൊഴിലാളി യൂണിയനുകൾ പണിമുടക്കും(strike). ശമ്പള പരിഷ്കരണത്തിൽ കൂടുതൽ ചർച്ചകൾ നടത്താൻ സർക്കാർ സാവകാശം തേടിയതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകാനുള്ള യൂണിയനുകളുടെ തീരുമാനം. പണിമുടക്ക് ഒഴിവാക്കാനായി ഇന്നലെ...
കെ എസ് ആർ ടി സി ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് ബസ് തൊഴിലാളി യൂണിയൻ, ഗതാഗത മന്ത്രി ആന്റണി രാജുവുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. നാളെ അർധരാത്രി മുതൽ 48 മണിക്കൂർ പണിമുടക്ക് നടത്തുമെന്ന് തൊഴിലാളി...
റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് കെഎസ്ആര്‍ടിസി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിച്ചു. പ്രാരംഭ ഘട്ടത്തില്‍ രണ്ടു ബസുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു സര്‍വീസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു.നിലവില്‍ റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് കെഎസ്ആര്‍ടിസി നടത്തുന്ന...
കെഎസ്ആര്‍ടിസി ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് സിഎംഡിയും ട്രേഡ് യൂണിയന് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച പരാജയം. ശനിയാഴ്ച വീണ്ടും ചര്‍ച്ച നടത്തും. നവംബര്‍ അഞ്ചിന് പ്രഖ്യാപിച്ചിട്ടുള്ള പണിമുടക്ക് ഉള്‍പ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകള്‍ അറിയിച്ചു. ചര്‍ച്ചയില്‍...
കെഎസ്ആർടിസി ശമ്പള പരിഷ്കരണ ചർച്ച വേഗത്തിലാക്കൻ മന്ത്രിതല ചർച്ചയിൽ മുഖ്യമന്ത്രി നിർദേശം നൽകി. മധ്യപ്രദേശ് മോഡൽ യൂണിയനുകളുമായി ചർച്ച ചെയ്യണമെന്നാണ് യോഗത്തിൽ മുന്നോട്ടുവന്ന പ്രധാന നിർദേശം. ശമ്പള പരിഷ്കരണം അധിക സാമ്പത്തിക ബാധ്യതയുണ്ടാക്കും. അതിനാൽ അധിക...
കെ.എസ്.ആര്.ടി.സിയിലെ ശമ്ബള പരിഷ്കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മന്ത്രിമാരുടെ യോഗം വിളിച്ചു. ധനമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി തുടങ്ങിയവര്‍ പങ്കെടുക്കുന്ന യോഗം 27 നാണ്. ശമ്ബള പരിഷ്കരണം വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷത്തിനൊപ്പം ഭരണപക്ഷ ട്രേഡ് യൂണിയനും പണിമുടക്ക്...
പൂഞ്ഞാറിലെ വെള്ളക്കെട്ടില്‍ കെഎസ്ആര്‍ടിസി ബസ് ഇറക്കിയ ഡ്രൈവര്‍ ജയദീപിനെതിരെ പൊലീസ് കേസെടുത്തു. കെഎസ്ആര്‍ടിസി നല്കിയ പരാതിയില്‍ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിക്കലിനെതിരായ വകുപ്പ് അനുസരിച്ചാണ് കേസ്. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായ ജയദീപിനെ കെഎസ്ആര്‍ടിസി...
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ അതിശക്തമായ മഴയും കാറ്റും കടല്‍ക്ഷോഭവും കാലാവസ്ഥകേന്ദ്രം മുന്നറിയിപ്പ് നല്കിയ സാഹചര്യത്തില്‍ ഡിപ്പോകള്‍ക്ക് കെ.എസ്.ആര്.ടി.സിയുടെ ജാഗ്രതാനിര്‍ദേശം. ടയറിന്റെ പകുതിയില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം കയറുന്ന സാഹചര്യങ്ങളില്‍ കൂടി വാഹനം ഓടിക്കരുത്. റോഡില്‍...
കെഎസ്ആര്‍ടിസി സിവില്‍ വിഭാഗം മേധാവിയും ചീഫ് എന്‍ജിനീയറുമായ ആര്. ഇന്ദുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ കാരയ്ക്കാമുറി അഡ്മിനിസ്ട്രേഷന് ബ്ലോക്കിന്റെയും ഗ്യാരേജിന്റെയും നിര്‍മ്മാണവുമായി ബന്ധപ്പെട്ട...
അപ്പര്‍ കുട്ടനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ KSRTC സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. കുട്ടനാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ മിക്കതും വെള്ളത്തിനടിയിലായിരിക്കുകയാണ്. അതേ സമയം പുളിങ്കുന്ന്, നെടുമുടി, പൂപ്പള്ളി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ കെ.എസ്.ആര്.ടി.സി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എടത്വ-ഹരിപ്പാട്, അമ്പലപ്പുഴ-തിരുവല്ല...
മലപ്പുറത്ത് നിന്നും മൂന്നാറിൽ ഇനി നമ്മുടെ സ്വന്തം ആനവണ്ടിയിൽ പോയി മടങ്ങിവരാം. അതും വെറും 1000 രൂപക്ക്. കെ.എസ്.ആർ.ടി.സിയുടെ സംസ്ഥാനത്തെ ആദ്യ ടൂറിസം എക്സ്ക്ലൂസീവ് സ്പെഷ്യൽ സർവീസിന് കൂടിയാണ് മലപ്പുറത്ത് ഈ ശനിയാഴ്ച തുടക്കമാകുന്നത്. മലപ്പുറം...
തലസ്ഥാന നഗരത്തിൽ കെഎസ്ആർടിസിയുടെ ഫീഡർ സർവീസ് തുടങ്ങുന്നതിനായി 30 ഇലക്ട്രിക് ഓട്ടോകൾ കെടിഡിഎഫ്സി വഴി വാങ്ങി വിതരണം ചെയ്യുമെന്ന് മന്ത്രി ആന്റണി രാജു. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തിരക്കുള്ള സ്ഥലങ്ങളിൽ നിന്ന് ബസ് സ്റ്റാൻഡുകളിലേക്ക്...