കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതശരീരം വഹിച്ച് പോലീസ് സംഘം ഉൾക്കാട്ടിലൂടെ നടന്നത് 20 കിലോമീറ്ററോളം. റിപ്പൺ പരപ്പൻപാറ കോളനി മിനി(35)യുടെ മൃതദേഹമാണ് ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മേപ്പാടിയിൽ നിന്നുള്ള പോലീസ് സംഘമെത്തി നിലമ്പൂർ പോത്തുകല്ലിൽ എത്തിച്ചത്....
സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണ മരണം. വയനാട് മേപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടു. മേപ്പാടിയില്‍ നിന്നും പത്ത് കിലോമീറ്റര്‍ മാറി വനത്തിനുള്ളിലാണ് കാട്ടാന ആക്രമണം ഉണ്ടായിരിക്കുന്നത്. മേപ്പാടി പരപ്പന്‍പാറ കോളനിയിലെ സുരേഷിന്റെ ഭാര്യ...
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന് (78) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കാഞ്ഞിരവേലിയിലാണ് സംഭവം....
ഇടുക്കി മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ സുരേഷ് കുമാറിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം. ഡീന്‍ കുര്യാക്കോസ് എംപിയും എ രാജ എംഎല്‍എയും ചേര്‍ന്ന് കുടുംബത്തിന് ചെക്ക് കൈമാറി. സുരേഷിന്റെ ബന്ധുവിന്...
ചന്തിരൂരില്‍ ആന വിരണ്ടതിനെ തുടര്‍ന്ന് ഭയന്ന് ജനം ഓടുന്നതിനിടെ യുവാവിന് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ അരൂര്‍ സ്വദേശി ആല്‍ബിനെ (22) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയയാളെ കുറിച്ച് വിവരം ലഭിച്ചതായും ആക്രമണകാരണം മുന്‍വൈരാഗ്യമാണെന്നും പൊലീസ് പറയുന്നു....
പാലക്കാട് കണയം ശ്രീ കുറുംബക്കാവിൽ എഴുന്നെള്ളിപ്പിനെത്തിയ ആന ഇടഞ്ഞോടി. കണയം സെന്ററിൽ നിന്ന് ഷൊർണൂർ-നിലമ്പൂർ റെയിൽപാത കടന്നയുടനെയാണ് തിരിഞ്ഞോടിയത്. ആൾക്കൂട്ടത്തിനിടയിലൂടെ ഓടിയ ആന ആരെയും ഉപദ്രവിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം....
തിരുനെല്ലി ഭാഗത്ത് കാട്ടാനയുടെ സാന്നിധ്യമുള്ളതിനാല്‍ സുരക്ഷാ കാരണങ്ങളാല്‍ തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മാനന്തവാടി നഗരസഭയിലെ കുറുക്കന് മൂല (ഡിവിഷന് 12 ), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ...
വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ ആളെക്കൊല്ലി മോഴയാന ബേലൂര്‍ മഖ്നയെ പിടികൂടുന്നതിനുള്ള മണ്ണുണ്ടി ഭാഗത്തെ ദൗത്യം അവസാനിപ്പിച്ചു. രണ്ടിടത്ത് തിരഞ്ഞെങ്കിലും ആന മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങിയതോടെയാണ് ദൗത്യസംഘം ശ്രമം താത്കാലികമായി അവസാനിപ്പിച്ചത്. അതേസമയം, സ്ഥലത്ത് നിന്ന്...
കോതമംഗലത്തിനടുത്തെ മണികണ്ഠന് ചാലിൽ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്. പുലര്‍ച്ചെയാണ് മണികണ്ഠന്‍ചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. ശാരദ ഒറ്റക്കാണ് താമസിക്കുന്നത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് ശാരദ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും...
വയനാട് പടമലയിൽ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാന മണ്ണുണ്ടിയിൽ. കാട്ടാന കർണാടക ഭാഗത്തേക്ക് നീങ്ങുന്നു. ആന ചേലൂർ മണ്ണുണ്ടിക്ക് സമീപമുള്ള വനമേഖലയിലെന്ന് നിഗമനം. നാഗർഹോള വന്യജീവി സങ്കേതത്തിലേക്ക് നീങ്ങുന്നു. മഖ്നയെ പിടികൂടുന്ന ദൗത്യം വൈകാതെ തുടങ്ങും. ബേലൂർ...
വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷ്(47)ന്റെ മൃതദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം രാത്രി ഒമ്പതരയോടെയാണ് വീട്ടിലെത്തിച്ചത്. ഇന്ന് എടമല സെന്റ് അല്‍ഫോന്‍സ് പളളിയില്‍ ഉച്ചയക്ക് ശേഷം മൂന്ന് മണിക്കാണ് സംസ്കാര...
കഴിഞ്ഞ 8 വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 909 പേർ. ആക്രമണത്തിൽ 7492 പേർക്ക് പരിക്കേറ്റു.68 കോടി രൂപയുടെ കൃഷിനാശം ഉണ്ടായി. കഴിഞ്ഞവർഷം മാത്രം 85 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടു. 817 പേർക്ക്...
വയനാട്ടിലെ കാട്ടാന ആക്രമണത്തിൽ വനം വകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. കർണാടക വനംവകുപ്പ് തുറന്നുവിട്ട ആനയുടെ ആക്രമണത്തിൽ രാവിലെ ഒരാൾ കൊല്ലപ്പെട്ടിരുന്നു. റേഡിയോ കോളർ ഘടിപ്പിച്ച ആന എത്തിയതായി മുന്നറിയിപ്പോ ജാഗ്രതാ നിർദേശമോ വനം വകുപ്പ് നൽകിയില്ലെന്ന്...
വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി വനം മന്ത്രി എ.കെ ശശീന്ദ്രൻ. വളരെയേറെ ഉത്കണ്ഠയുണ്ടാക്കുന്ന വാർത്തയാണ് വയനാട്ടിൽ നിന്നും പുറത്തു വരുന്നത്. കൂടുതൽ ടാസ്ക് ഫോഴ്സിനെ അയച്ച് നിലവിലെ സാഹചര്യം പരിഹരിക്കും. ആനയെ...
മാനന്തവാടിയുടെ പരിസര പ്രദേശങ്ങളിൽ ഇറങ്ങിയ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പടമല സ്വദേശി അജീഷ് കുമാർ (46) ആണ് കൊല്ലപ്പെട്ടത്. മാനന്തവാടി നഗരസഭയിലെ നാല് വാർഡുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുക്കൻമൂല, പയ്യമ്പള്ളി,...
വയനാട് വീണ്ടും കാട്ടാന ആക്രമണം. ഇന്നു രാവിലെ അതിര്‍ത്തിയിലെ കാട്ടില്‍ നിന്നെത്തിയ ആന പടമലയിലെ ജനവാസ മേഖലയില്‍ എത്തി. വീടിന്റെ ഗേറ്റും മതിലും തകര്‍ത്ത് അകത്ത് കടന്ന ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു.പടമല സ്വദേശി അജിയാണ്...
കോഴിക്കോട് കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാന് പരുക്കേറ്റു. കൊയിലാണ്ടി വിയ്യൂർ ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് ആന ഇടഞ്ഞത്. പാക്കോത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. പരിക്കേറ്റ പാപ്പാൻ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിലാണ് . ആറു...
വയനാട്ടിൽ ബൈക്ക് യാത്രികർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന. ആനയുടെ ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് കർണാടക സ്വദേശികൾ. മുത്തങ്ങ-ബന്ദിപ്പൂർ വനപാതയിലാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ബൈക്കിന് പുറകെ ആന പായുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. രാവിലെ...
വനത്തിനുള്ളില്‍ പ്രവേശിച്ച് കാട്ടാനയുടെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ച് കാട്ടാന. വയനാട് മുത്തങ്ങ വന്യജീവി സങ്കേതത്തിനുള്ളില്‍ വെച്ചാണ് യുവാവ് കാട്ടാനയുടെ സമീപമെത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചത്. തമിഴ്നാട് സ്വദേശിയായ യുവാവ് തലനാരിഴക്കാണ് കാട്ടാനയുടെ ആക്രമണത്തില്‍...
ഇടുക്കി ശാന്തന്‍പാറയിലെ ശല്യക്കാരനായ അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികള്‍ നീങ്ങവേ, ചിന്നക്കനാല്‍ 301 കോളനിയിലെ വീട് അരിക്കൊമ്പന് ഭാഗികമായി തകര്‍ത്തു. രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന അമ്മിണിയമ്മയുടെ വീടാണ് കാട്ടാന തകര്‍ത്തത്. ആര്‍ക്കും പരിക്കില്ല. ഇന്ന് പുലര്‍ച്ചെയാണ്...
തൃശൂർ അതിരപ്പിള്ളിയിൽ കാട്ടാന ചവിട്ടിക്കൊന്ന അഞ്ച് വയസുകാരിയുടെ കുടുംബത്തിന് ധനസഹായം നൽകുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. ജില്ലാ കളക്ടറോട് സ്ഥലം സന്ദർശിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. വനം വകുപ്പ് ഉദ്യോഗസ്ഥർ രാത്രിയിൽ ഡ്യൂട്ടിയിൽ വീഴ്ച...
കോതമംഗലം പന്തപ്ര – മാമലക്കണ്ടം റോഡില്‍ വാഹനയാത്രക്കാര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. വാഹനയാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടമ്പുഴയില്‍ നിന്ന് മാമലക്കണ്ടത്തേക്ക് പോകുന്ന വനപാതയിലാണ് കാട്ടാനക്കൂട്ടത്തിന്റെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. പത്തോളം ആനകള്‍ വാഹനങ്ങള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു....
കാപ്പുകാട് ആനസങ്കേതത്തിലെ ആനയുടെ ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർക്ക് ഗുരുതര പരുക്കേറ്റു. വാച്ചർ ഹബീബിനാണ് പരുക്കേറ്റത്. ആന തുമ്പിക്കയ്യിൽ തൂക്കി നിലത്തടിച്ചതിനെത്തുടർന്ന് ഹബീബിന്റെ കയ്യും കാലും ഒടിഞ്ഞു. ഇപ്പോൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷണത്തിനുശേഷം ആനയെ...