പ്രസിദ്ധമായ നെന്മാറ വേല വെടിക്കെട്ടിന് അനുമതി നിഷേധിച്ച് ജില്ലാ ഭരണകൂടം. ക്ഷേത്രക്കമ്മിറ്റി നൽകിയ അപേക്ഷ തളളിയത് ജില്ലാ മജിസ്ട്രേറ്റ് ആണ്. രണ്ട് മാസം മുൻപ് വെടിക്കെട്ടിന് അനുമതി തേടണമായിരുന്നു എന്ന് ജില്ലാ ഭരണകൂടം നിലപാടെടുത്തു. ദുരന്തനിവാരണ...
കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് അനു ശിവരാമൻ ഉൾപ്പെടെ മൂന്ന് ഹൈക്കോടതി ജഡ്ജിമാർക്ക് സ്ഥലം മാറ്റം. മൂന്ന് ഹൈക്കോടതി ജഡ്ജിമാരെ അവരുടെ ആവശ്യപ്രകാരമാണ് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി കൊളീജിയം സ്ഥലം മാറ്റത്തിന്...
രാമക്ഷേത്ര പ്രതിഷ്ഠയോട് അനുബന്ധിച്ച് ജനുവരി 22-ന് മഹാരാഷ്ട്രയില്‍ പൊതു അവധി പ്രഖ്യാപിച്ചതിനെതിരെ ബോംബെ ഹൈക്കോടതിയില്‍ ഹര്‍ജി. നാലു നിയമവിദ്യാര്‍ത്ഥികളാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് കോടതിയില്‍ ഹര്‍ജി നല്‍കിയത്. പൊതുതാല്പര്യ ഹര്‍ജി ഇന്നു രാവിലെ...
ആലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരെന്ന് കോടതി. അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും കോടതി പറഞ്ഞു. ഒന്നു മുതൽ 8 വരെയുള്ള പ്രതികൾക്ക് കൊലക്കുറ്റം(302), ബാക്കി ഏഴ് പ്രതികൾ ക്രിമിനൽ...
സമൂഹമാധ്യമങ്ങളിലൂടെ ട്രാൻസ്ജെൻഡറിനെ അധിക്ഷേപിച്ച യൂട്യൂബർക്ക് അരക്കോടി രൂപ പിഴയിട്ട് മദ്രാസ് ഹൈക്കോടതി. ട്രാൻസ്ജെൻഡർ സെലിബ്രിറ്റിയും എഐഎഡിഎംകെ വക്താവുമായ അപ്സര റെഡ്ഡിയാണ് യൂട്യൂബർ ജോ മൈക്കൽ പ്രവീണിനെതിരെ കോടതിയെ സമീപിച്ചത്. മാനനഷ്ടക്കേസ് പരിഗണിച്ച ജസ്റ്റിസ് എൻ സതീഷ്...
പഫ്സ് കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ കുടുംബത്തിന് അരലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് നിർദേശിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി. മൂവാറ്റുപുഴ സ്വദേശികളായ സന്തോഷ് മാത്യു, ഭാര്യ സുജ, മക്കളായ നാഥന്, നിധി എന്നിവര്‍ സമര്‍പ്പിച്ച...
ആനക്കൊമ്പ് കേസില്‍ നടന് മോഹന്‍ലാല്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. നവംബര്‍ മൂന്നിന് മോഹന്‍ലാല്‍ അടക്കമുള്ള പ്രതികള്‍ ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി നിര്‍ദ്ദേശിച്ചു. കേസ് പിന്‍വലിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ കോടതി തള്ളി. കേസ് പിന്‍വലിക്കാനുള്ള...
അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിട്ട് ഹാജരാകണമെന്ന് റാഞ്ചി കോടതി. നേരിട്ട് ഹാജരാകുന്നതില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ നല്കിയ അപേക്ഷ ജാര്‍ഖണ്ഡിലെ റാഞ്ചി എംപി-എംഎല്‍എ കോടതി തള്ളി. രാഹുലിന്റെ മോദി പരാമര്‍ശത്തിനെതിരെ...
കൂടത്തായി കൂട്ടക്കൊല കേസ് പരിഗണിക്കുമ്പോള്‍ കോടതി വളപ്പില്‍ മാധ്യമങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്ക്. ഒന്നാംപ്രതി ജോളിയുടെ പരാതിയിലാണ് വിചാരണക്കോടതിയുടെ നടപടി. നാളെമുതല്‍ കൂടത്തായി കേസ് പരിഗണിക്കുമ്പോള്‍ മാധ്യമങ്ങള്‍ നാളെ മുതല്‍ കോടതി വളപ്പില്‍ പ്രവേശിക്കരുതെന്ന് കോടതി ഉത്തരവില്‍...
വഞ്ചിയൂര്‍ കോടതിയില്‍ വനിതാ എസ്ഐയെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ അഭിഭാഷകര്‍ക്ക് എതിരെ കേസെടുത്തു. കണ്ടാലറിയുന്ന 30 പേര്‍ക്ക് എതിരെയാണ് വഞ്ചിയൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കല്‍, സംഘം ചേര്‍ന്ന് കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ്...
കോവളത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികളുടെ ശിക്ഷ തിങ്കളാഴ്ച പ്രഖ്യാപിക്കും. പ്രതികളായ തിരുവനന്തപുരം വാഴമുട്ടം സ്വദേശികളായ...
പത്തനംതിട്ട ഇലന്തരൂരില്‍ നടന്ന ഇരട്ട കൊലപാതകത്തില്‍ പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്ന് അഡ്വ. ബി എ ആളൂര്‍. പ്രതികള്‍ക്ക് വേണ്ടി വക്കാലത്ത് ഫയല്‍ ചെയ്യും. കേസില്‍ സത്യാവസ്ഥ അറിയേണ്ടതുണ്ടെന്നും ബി എ ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു....
നിയമസഭ കയ്യാങ്കളിക്കേസ് ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മന്ത്രി വി ശിവന്‍കുട്ടി അടക്കം കേസിലെ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റപത്രം വായിച്ചു...
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിമര്‍ശനം ഉന്നയിച്ച് വിചാരണക്കോടതി. അന്വേഷണ ഉദ്യോഗസ്ഥന് കോടതി നടപടികളില്‍ പങ്കെടുക്കാതെ പുറത്ത് കറങ്ങിനടക്കുകയാണോയെന്ന് ജഡ്ജി ചോദിച്ചു. കേസില്‍ കോടതി മാറ്റത്തിനെതിരെ നടിയും പ്രോസിക്യൂഷനും നല്കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു വിമര്‍ശനം....
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് ഇവസാനിക്കാനിരിക്കെ സിബിഎസ്ഇ വിദ്യാർത്ഥികൾ കോടതിയിൽ. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം വരാത്തതിനാൽ വിദ്യാർത്ഥികൾ ആശങ്കയിലാണ്. അതിനാൽ പ്ലസ് വൺ പ്രവേശനത്തിനുള്ള സമയപരിധി നീട്ടണമെന്നാണ് കുട്ടികളുടെ...
ബലാത്സംഗ- പോക്സോ കേസുകളില്‍ മോൻസണ് മാവുങ്കലിന് ജാമ്യമില്ല. കേസില്‍ ഉടൻ വിചാരണ തുടങ്ങുന്ന സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നായിരുന്നു സർക്കാർ നിലപാട്. കേസിന്റെ കുറ്റപത്രം അടുത്തിടെ സമർപ്പിച്ചിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസാണ്...
ഇന്നലെയാണ് നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഫൊറൻസിക് പരിശോധനാ ഫലം ലഭിച്ചത്. മൂന്നു തവണ കാർഡിന്റെ ഹാഷ് വാല്യു മാറിയതായാണ് പരിശോധനയിൽ തെളിഞ്ഞത്. ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുവനന്തപുരം ഫൊറന്‍സിക് ലാബില്‍ മെമ്മറി കാര്‍ഡ്...
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായി എന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ...
കൊച്ചി വെണ്ണല മത വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യ ഹർജി തള്ളിയത്. പാലാരിവട്ടം വെണ്ണലയിൽ ഒരു ക്ഷേത്രത്തിൽ നടത്തിയ പ്രസംഗത്തിനിടെയാണ്...
വിദ്വേഷപ്രസംഗ കേസില്‍ പി സി ജോര്‍ജ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ പരിഗണിക്കുക. എറണാകുളം വെണ്ണല ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗത്തിലാണ് പി സി ജോര്‍ജിനെതിരെ ജാമ്യമില്ലാ...
സില്‍വര്‍ ലൈന്‍ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. സര്‍ക്കാര്‍ നല്കിയ അപ്പീല്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി. സില്‍വര്‍ ലൈന്‍ സര്‍വേ നടപടിക്കെതിരെ കോടതിയെ സമീപിച്ചവരുടെ...
ബലാത്സംഗം സ്ത്രീക്കു സ്ഥായിയായ നാണക്കേടിനു കാരണമാവുന്നുണ്ടെന്നും ശാരീരികമായ പരിക്കിനേക്കാള്‍ വലുതാണ് അതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു സ്ത്രീക്കു നേരെ ഉണ്ടാകാവുന്ന ഏറ്റവും ഹീനമായ അതിക്രമാണ് ബലാത്സംഗം. പലപ്പോഴും അവര്‍ക്ക് അതു പുറത്തുപറയാനാവുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. തൃശൂര്‍...
നിയമസഭാ കയ്യാങ്കളിക്കേസിൽ സർക്കാരിന് തിരിച്ചടി. കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ ഹർജി ഹൈക്കോടതി തള്ളി. ഇതോടെ മന്ത്രി കെ.ടി ജലീൽ, ഇ.പി ജയരാജൻ ഉൾപ്പെടെയുള്ളവർ വിചാരണ നേരിടണം. കേസുമായി ബന്ധപ്പെട്ട് അന്നത്തെ എംഎൽഎമാരായ...
ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് തടയാന്‍ നിര്‍ദേശങ്ങളുമായി ഗുജറാത്ത് ഹൈകോടതി. പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ബാധകമായ നിയമം കൊണ്ടുവരണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ആരാധനാലങ്ങളിലും വിദ്യാലയങ്ങളിലും ഉള്‍പടെ സ്ത്രീകളെ മാറ്റി നിര്‍ത്തുന്നത് തടയാന്‍ നിയമം...
വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. പീഡിപ്പിച്ച പെണ്‍ക്കുട്ടിയെ വിവാഹം കഴിക്കാമോയെന്ന് പ്രതിയോട് ചോദിച്ചിട്ടില്ലെന്നും പരാമര്‍ശങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തത വരുത്തി. പീഡനക്കേസിലെ സുപ്രിം കോടതി നടപടിയില്‍...
മകന്റെ വരുമാനത്തിന് മരുമകളും മക്കളും മാത്രമല്ല, പ്രായമായ മാതാപിതാക്കളും അവകാശികളാണെന്ന് കോടതി വിധി. ഭാര്യയ്ക്കും മക്കള്‍ക്കും എന്നതുപോലെ ഏതൊരു വ്യക്തിയിലും മാതാപിതാക്കള്‍ക്കും തുല്യ അവകാശമാണുള്ളതെന്ന് കോടതി വ്യക്തമാക്കി. കേസില്‍ വാദിയുടെ അപേക്ഷ കേട്ട ടിസ് ഹസാരി...
ബലാത്സംഗക്കേസിലെ അറസ്റ്റ് ഒഴിവാക്കാന്‍ സംരക്ഷണം തേടിയ കുറ്റാരോപിതനോട് പെണ്‍കുട്ടിയെ വിവാഹം കഴിക്കാമോ എന്ന് ചോദിച്ച് സുപ്രീംകോടതി. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനായ മോഹിത് സുഭാഷ് ചവാന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയുടെ...
ലൈംഗിക ഉദ്ദേശത്തോടെയല്ലാതെ കുട്ടിയുടെ കവിളില്‍ തൊടുന്നത് കുറ്റമായി കാണാന്‍ കഴിയില്ലെന്ന് മുംബൈയിലെ പോക്സോ കോടതി. അഞ്ചുവയസുകാരിയെ ലൈംഗികമായി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ 28കാരനെ വെറുതെ വിട്ട് കോടതി നടത്തിയ നിരീക്ഷണത്തിലാണ് ഇക്കാര്യം പറയുന്നത്. അതേസമയം...
ചൈനീസ് വീഡിയോ ആപ്പ് ടിക്ടോക്കിന് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്താനുള്ള എക്സിക്യൂട്ടീവ് ഓഡറിന് കോടതി വിലക്ക്. ഇന്ത്യയിലെ പോലെ ടിക്ടോക്കിനെ നിരോധിക്കാനുള്ള ഡൊണാല്‍ഡ് ട്രംപ് സര്‍ക്കാര്‍ നീക്കമാണ് കോടതി സ്റ്റേ ചെയ്തത്. അമേരിക്കയുടെ കൊമേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ടിക്ടോക്...