ദേശീയം
സുശീൽ ചന്ദ്ര ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കും
തെരഞ്ഞെടുപ്പ് കമ്മീഷണർ സുശീൽ ചന്ദ്ര ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേൽക്കും.സുനിൽ അറോറ വിരമിച്ച ഒഴിവിലേക്കാണ് നിയമനം.
രാജ്യത്തെ 24-ാം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീൽ ചന്ദ്രയെ നിയമിച്ച് ഇന്നലെയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് വിജ്ഞാപനമിറക്കിയത്.
2022 ന് മെയ് 14 ന് അദ്ദേഹം സ്ഥാനമൊഴിയും. ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂർ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷം സുശീൽ ചന്ദ്രയുടെ കീഴിലായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ 2019 ഫെബ്രുവരി 14 നായിരുന്നു സുശീൽ ചന്ദ്രയെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement