ദേശീയം
സുശാന്തിന്റെ മരണം; ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കേസ്
നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കേസ്. നടന് സല്മാന് ഖാന്, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍, സംവിധായകന് സഞ്ജയ് ലീല ബന്‍സാലി, നിര്‍മാതാവ് ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.
അഭിഭാഷകന് സുധീര്‍ കുമാര്‍ ഓജയാണ് സെക്ഷന്‍ 306, 109, 504, 506 വകുപ്പുകള്‍ ചുമത്തി ഇവര്‍ക്കെതിരെ ബീഹാര്‍ മുസാഫര്‍പൂര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.
സുശാന്തിനെ ഏഴോളം സിനിമകളില്‍ നിന്ന് പുറത്താക്കാനും അദ്ദേഹത്തിന്റെ ചില സിനിമകളുടെ റിലീസുകള്‍ക്ക് തടസ്സം വരുത്തുവാനും ഇവര്‍ ശ്രമിച്ചുവെന്ന് സംശയിക്കുന്നതായി സുധീര്‍ കുമാര്‍ ആരോപിച്ചു. ഇതെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്നങ്ങളാണ് സുശാന്തിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നും ഇദ്ദേഹം പറയുന്നു.