കേരളം
അടുത്ത മാസവും വൈദ്യുതിക്ക് സര്‍ചാര്‍ജ് ; യൂണിറ്റിന് 19 പൈസ ഈടാക്കാന്‍ തീരുമാനം
സെപ്റ്റംബർ മാസവും സംസ്ഥാനത്ത് വൈദ്യുതിക്ക് സര്‍ ചാര്‍ജ് ഈടാക്കാൻ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഈടാക്കുക. കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി കമ്മീഷന്‍ നവംബര്‍ വരെ നിശ്ചയിച്ച ഒമ്പത് പൈസയും പൈസയും ചേര്‍ത്താണ് 19 പൈസ ഈടാക്കുന്നത്.
പുതിയ കേന്ദ്രനിയമമനുസരിച്ച് യൂണിറ്റിന് 10 പൈസ വരെ സര്‍ചാര്‍ജ് ഈടാക്കാം.രണ്ടു മൂന്നു മാസമായി സംസ്ഥാനത്ത് സര്‍ചാര്‍ജ് ഈടാക്കി വരുന്നുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ സര്‍ചാര്‍ജ് യൂണിറ്റിന് 10 പൈസയായി നിശ്ചയിച്ചുകൊണ്ട് വൈദ്യുതി ബോര്‍ഡ് ഉത്തരവ് പുറപ്പെടുവിച്ചു.
കേന്ദ്ര നിലയങ്ങളിലെ തകരാർ മൂലം ബുധനാഴ്ച 300 മെഗാവാട്ടിന്റെ കുറവുവന്നത് പരിഹരിച്ചിട്ടുണ്ട്. എന്നാൽ റദ്ദാക്കിയ 465 മെഗാവാട്ടിന്റെ കരാറുകൾ അനുസരിച്ച് തുടർന്നും വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയെങ്കിലും ഉൽപാദക കമ്പനികൾ വൈദ്യുതി നൽകാൻ തയാറായിട്ടില്ല.