Connect with us

കേരളം

കേരള ഹൈക്കോടതിയില്‍ എട്ടു പേരെ ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ

Published

on

HC 3

കേരള ഹൈക്കോടതിയില്‍ എട്ടു പേരെ ജഡ്ജിമാരാക്കാന്‍ സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ അധ്യക്ഷതയില്‍ സെപ്റ്റംബര്‍ ഒന്നിന് ചേര്‍ന്ന കൊളീജിയം യോഗമാണ് കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ കൈമാറിയത്. അഭിഭാഷകന്‍ ബസന്ത് ബാലാജി, ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസ് ഉള്‍പ്പടെ എട്ടുപേരാണ് പട്ടികയിലുള്ളത്.

ജസ്റ്റിസ് ഡി ശ്രീദേവിയുടെ മകന്‍ ബസന്ത് ബാലാജി, ശോഭ അന്നമ്മ ഈപ്പന്‍, സഞ്ജീത കെ അറയ്ക്കല്‍, ടി കെ അരവിന്ദ കുമാര്‍ ബാബു എന്നിവരെയാണ് ജഡ്ജിമാരായി ഉയര്‍ത്താന്‍ കൊളീജിയം ശുപാര്‍ശ ചെയ്തത്. ഇതിന് പുറമെ ജുഡീഷ്യല്‍ ഓഫീസര്‍മാരായ സി ജയചന്ദ്രന്‍, സോഫി തോമസ്, പി ജി അജിത് കുമാര്‍, സി എസ് സുധ എന്നിവരെയും ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

വി എസ് അച്യുതാന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു ബസന്ത് ബാലാജി. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗവണ്‍മെന്റ് പ്ലീഡര്‍മാരായിരുന്നു ശോഭ അന്നമ്മ ഈപ്പനും, സഞ്ജീത കെ അറയ്ക്കലും. ഒന്നാം പിണറായി സര്‍ക്കാരിന്റെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു ടി കെ അരവിന്ദ കുമാര്‍ ബാബു. വി എസ് സര്‍ക്കാരിന്റെ കാലത്ത് ഗവണ്‍മെന്റ് പ്ലീഡറായും അരവിന്ദ കുമാര്‍ ബാബു പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് നിലവില്‍ സോഫി തോമസ്. ഹൈക്കോടതിയിലെ രജിസ്ട്രാര്‍ (ജില്ലാ ജുഡീഷ്യറി) ആണ് പി ജി അജിത് കുമാര്‍. സി ജയചന്ദ്രന്‍ കോട്ടയം ജില്ലാ ജഡ്ജിയും സിഎസ് സുധ എറണാകുളം ജില്ലാ ജഡ്ജിയുമാണ്. മദ്രാസ്, രാജസ്ഥാന്‍, അലഹബാദ്, ജാര്‍ഖണ്ഡ്, കൊല്‍ക്കട്ട ഹൈക്കോടതികളിലേക്ക് നിയമിക്കേണ്ടവരുടെ പട്ടിക സംബന്ധിച്ച ശുപാര്‍ശയും സുപ്രീംകോടതി കൊളീജിയം കേന്ദ്ര സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

drunken drive ganeshkumar drunken drive ganeshkumar
കേരളം8 hours ago

ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ നടപടി; സ്വകാര്യ ബസുകളിലും പരിശോധന

nikhitha kochi died nikhitha kochi died
കേരളം10 hours ago

കളിക്കുന്നതിനിടെ മൂന്നാം നിലയിൽ നിന്ന് വീണ് വിദ്യാ‍ർഥിനി മരിച്ചു

John Brittas MP.jpg John Brittas MP.jpg
കേരളം1 day ago

കേരള യൂണിവേഴ്‌സിറ്റിയിൽ ജോൺ ബ്രിട്ടാസിന്റെ പ്രസംഗം വിസി തടഞ്ഞു

monson wife.jpg monson wife.jpg
കേരളം1 day ago

പെന്‍ഷന്‍ ക്യൂവില്‍ നില്‍ക്കെ മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു

double ducker train double ducker train
കേരളം1 day ago

കേരളത്തിലേക്കും ഡബിള്‍ ഡെക്കര്‍ ട്രെയിന്‍ വരുന്നു

ksrtc drunken employees ksrtc drunken employees
കേരളം1 day ago

മദ്യപിച്ച് ജോലിക്കെത്തിയ 100 KSRTC ജീവനക്കാർക്ക് എതിരെ നടപടി

IMG 20240416 WA0038.jpg IMG 20240416 WA0038.jpg
കേരളം2 days ago

ചാലക്കുടി പുഴയോരത്ത് മുട്ട വിരിഞ്ഞ് പുറത്തിറങ്ങിയ മുതല കുഞ്ഞുങ്ങളെ കണ്ടെത്തി

20240416 174256.jpg 20240416 174256.jpg
കേരളം2 days ago

ദിലീപിന് തിരിച്ചടി; മൊഴി പകര്‍പ്പ് ആക്രമിക്കപ്പെട്ട നടിക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി

trv aieport2.jpeg trv aieport2.jpeg
കേരളം2 days ago

തിരുവനന്തപുരം വിമാനത്താവളത്തില്‍ യാത്രക്കാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

images 9.jpeg images 9.jpeg
കേരളം2 days ago

രജിസ്ട്രേഷൻ സമയത്ത് ന്യായവില കുറച്ചുവച്ചവരെല്ലാം കുടുങ്ങും

വിനോദം

പ്രവാസി വാർത്തകൾ