ദേശീയം
‘ഇന്ത്യയ്ക്ക് പിന്തുണയേറുന്നു’ ചൈനീസ് ഭീഷണി ചെറുക്കേണ്ടതുണ്ടെന്ന് അമേരിക്ക
ന്യൂഡല്‍ഹി։ ഇന്ത്യാ ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി അമേരിക്ക രംഗത്ത്. സംഘര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് അമേരിക്ക ഇത്രയധികം പരസ്യമായി ഈ വിഷയത്തില്‍ ഇടപെടുന്നത് എന്നതും ശ്രദ്ധേയമാണ്. ഏഷ്യന്‍ മേഖലകളില്‍ അമേരിക്കൻ സേനയെ മാറ്റി വിന്യസിക്കുമെന്നാണ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ വ്യക്തമാക്കിയിരിക്കുന്നത്.
ജര്‍മ്മനിയില്‍ ആണ് ഏറ്റവുമധികം സേനാ വിന്യാസമുള്ളതെന്നും അത് ഏഷ്യന്‍ മേഖലയിലേക്ക് മാറ്റുമെന്നുമാണ് അമേരിക്കന്‍ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കുന്നത്. ചൈനീസ് ഭീഷണി മുന്നില്‍ കണ്ടായിരിക്കും സേനാവിന്യാസം മാറ്റുന്നത്. ചൈനയുടെ ഈ ഭീഷണി ചെറുക്കേണ്ടതുണ്ടെന്നും അമേരിക്ക വ്യക്തമാക്കുന്നു.
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗത്തു നിന്നും പീപ്പിള്‍സ് ലിബറേഷന്‍ പാർട്ടിയുടെ ഭാഗത്തു നിന്നും വലിയ ഭീഷണി ഏഷ്യന് രാജ്യങ്ങള്‍ നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് സേനാ വിന്യാസം മാറ്റി സ്ഥാപിക്കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, എവിടെ ഒക്കെയാണ് സൈനാ വിന്യാസം മാറ്റി സ്ഥാപിക്കുക എന്നത് അടക്കമുള്ള വിവരങ്ങള്‍ വെളിപ്പെടുത്താൻ അമേരിക്ക തയ്യാറായിട്ടില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്.