കേരളം
പണിമുടക്കിനെ തുടര്‍ന്ന് സംസ്ഥാനത്തെ പരീക്ഷകള്‍ മാറ്റി
ചൊവ്വാഴ്ച നടക്കാനിരുന്ന ഹയര്‍ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി മാതൃകാ പരീക്ഷകൾ മാർച്ച് എട്ടിലേക്കു മാറ്റി. എസ്എസ്എൽസി പരീക്ഷയും മാറ്റി. എട്ടാം തീയതി നടത്തിയേക്കും.
മറ്റു തീയതികളിലെ പരീക്ഷകൾക്കു മാറ്റമില്ല. ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്കായതിനാലാണു പരീക്ഷകൾ മാറ്റിയത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്.
സംസ്ഥാനത്ത് മോട്ടോര്‍വാഹന മേഖലയിലെ ട്രേഡ് യൂണിയനുകളും തൊഴിലുടമകളുമാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എംജി സര്‍വകലാശാലയും നാളത്തെ എല്ലാ പരീക്ഷകളും മാറ്റിയിട്ടുണ്ട്.
എപിജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാല (കെടിയു) നാളത്തെ പരീക്ഷകൾ മാറ്റി. കാലടി സംസ്കൃത സർവകലാശാലയിൽ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ വാഹന പണിമുടക്ക് നാളെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ. ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പങ്കെടുക്കും. കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു.