ആരോഗ്യം
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ നേരിയ വര്‍ധനവ്. പവന് എട്ടുരൂപ ഉയര്‍ന്ന് 33,808 രൂപയാണ് ഒരു പവന് 22 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്നത്തെ വില. ഗ്രാമിന് ഒരു രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4226 രൂപയാണ് ഇന്നത്തെ വില.
കഴിഞ്ഞ ദിവസം സ്വര്‍ണ്ണം പവന് 480 രൂപ ഉയര്‍ന്നാണ് 33800 എന്ന നിരക്കിലെത്തിയത്. അവിടെ നിന്നാണ് ഇന്ന് വീണ്ടും നേരിയ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.രാജ്യത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് പവന് ഒരു രൂപ കൂടി 35,128 രൂപയാണ് ഇന്നത്തെ വില.
ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4,391 രൂപയും. 24 കാരറ്റ് സ്വര്‍ണ്ണത്തിനും ഇതേ വില വര്‍ധനവ് തന്നെയാണുണ്ടായിരിക്കുന്നത്. പവന് ഒരു രൂപ ഉയര്‍ന്നതോടെ 35,928 രൂപയാണ് ഒരു പവന് നല്‍കേണ്ട വില. ഗ്രാമിന് 4,491 രൂപയും.
ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് ആഭ്യന്തര സ്വര്‍ണ്ണ വിലയിലും പ്രതിഫലിക്കുന്നത്. -സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സാധാരണയായി വില നിര്‍ണയിക്കപ്പെടുന്നത്.