Connect with us

കേരളം

എസ്.എസ്.എല്‍.സി, പ്ലസ് ടു ചോദ്യപേപ്പര്‍ മാതൃക പുറത്ത്

exam 030520 1

മാര്‍ച്ച്‌, ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ സമ്ബ്രദായം അടിസ്ഥാനപ്പെടുത്തിയുള്ള ചോദ്യപേപ്പര്‍ മാതൃക വിദ്യാഭ്യാസ വകുപ്പ് പുറത്തുവിട്ടു. എസ്.സി.ഇ.ആര്‍.ടി വെബ്സൈറ്റിലൂടെയാണ് വിവിധ മാര്‍ക്കിലുള്ള ചോദ്യപേപ്പറുകളുടെ മാതൃക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് ചോദ്യപേപ്പര്‍ പാറ്റേണ്‍ ഔദ്യോഗികമായി പ്രസിദ്ധീകരിക്കാന്‍ എസ്.സി.ഇ.ആര്‍.ടിക്ക് നിര്‍ദേശം നല്‍കിയത്. 60 ശതമാനം പാഠഭാഗങ്ങളാണ് പരീക്ഷയില്‍ ഊന്നല്‍ നല്‍കുന്ന മേഖലയായി നിശ്ചയിച്ചത്.

ഇതില്‍നിന്ന് പരീക്ഷയില്‍ 70 ശതമാനം ചോദ്യങ്ങളുണ്ടാകും. ചോദ്യപേപ്പറില്‍ 50 ശതമാനം ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് തെരഞ്ഞെടുത്ത് എഴുതാനായി അധികമായി നല്‍കാനും തീരുമാനിച്ചിരുന്നു. 50 ശതമാനം ചോദ്യങ്ങള്‍ ഇത്തരത്തില്‍ ചോയ്‌സ് മാതൃകയില്‍ വരുന്നതോടെ പരമാവധി മാര്‍ക്കിന് ഉത്തരമെഴുതാനുള്ളചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍ നിന്നുതന്നെ വരുമെന്നായിരുന്നു വിദ്യാര്‍ഥിക ളുടെയും അധ്യാപകരുടെയും പ്രതീക്ഷ. എന്നാല്‍, ചോദ്യപേപ്പര്‍ മാതൃക പുറത്തുവന്നതോടെ 70 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഫോക്കസ് ഏരിയയില്‍നിന്നും30 ശതമാനം മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ ഇതിന് പുറത്തുള്ള പാഠഭാഗങ്ങളില്‍ നിന്നു മാണെന്ന് വ്യക്തമായി.

80 മാര്‍ക്കിന് ഉത്തരമെഴുതേണ്ട ചോദ്യപേപ്പറില്‍ ചോയ്‌സ് ഉള്‍പ്പെടെ 120 മാര്‍ക്കിനുള്ള ചോദ്യമുണ്ടാകുമെങ്കിലും ഫോക്കസ് ഏരിയയില്‍നിന്ന് 56 മാര്‍ക്കിന് മാത്രമേ ഉത്തരമെഴുതാനാകൂ.40 മാര്‍ക്കിന്‍റെ ചോദ്യപേപ്പറില്‍ 60 മാര്‍ക്കിനുള്ള ചോദ്യമുണ്ടാകുമെങ്കിലും 28 മാര്‍ക്കിനായിരിക്കും ഫോക്കസ് ഏരിയ ചോദ്യങ്ങള്‍. 60 മാര്‍ക്കിനുള്ള ചോദ്യപേപ്പറില്‍90 മാര്‍ക്കിനുള്ള ചോദ്യമുണ്ടാകുമെങ്കിലും 42 മാര്‍ക്കിനായിരിക്കും ഫോക്കസ് ഏരിയയില്‍ നിന്നുള്ള ചോദ്യം. കോവിഡ് പ്രതിസന്ധി മൂലം മിക്ക വിഷയങ്ങളും പകുതി മാത്രമേ പഠിപ്പിച്ചുതീര്‍ന്നിട്ടൊള്ളൂ.

ഓഫ്‌ലൈനും ഓണ്‍ലൈനുമായാണ് പല സ്‌കൂളുകളിലും പഠനം നടക്കുന്നത്. ഇനി ആകെയുള്ളത് രണ്ടര മാസം മാത്രമാണ്. ഈ സമയം കൊണ്ട് മുഴുവന്‍ പാഠഭാഗങ്ങളും പഠിപ്പിച്ചു തീര്‍ക്കാന്‍ സാധിക്കുമോ എന്ന ആശങ്കയിലാണ് അധ്യാപകര്‍. പുസ്തകം മുഴുവന്‍ പഠിച്ചാല്‍ മാത്രമേ ഇനി മാര്‍ക്ക് കിട്ടൂ എന്നതിനാല്‍ വിദ്യാര്‍ഥികളും ആശങ്കയിലാണ്.

അധ്യന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഫോക്കസ് ഏരിയയില്‍ നിന്നുമാത്രമാകും ചോദ്യമുണ്ടാകുക എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ പരീക്ഷകള്‍ക്ക് തൊട്ടുമുമ്ബ് ഇത്തരത്തിലുള്ള മാറ്റം വിദ്യാര്‍ഥികളെയും കുഴക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ എ പ്ലസുകാരുടെ എണ്ണം മൂന്നിരട്ടിയോളം വര്‍ധിച്ചത് പ്ലസ് വണ്‍, ബിരുദ പ്രവേശനത്തില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഫോക്കസ് ഏരിയ ചോദ്യങ്ങള്‍ നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version