Connect with us

കേരളം

എസ്.എസ്.എല്‍.സി. ലെവല്‍ പൊതുപ്രാഥമിക പരീക്ഷ 2021 ഫെബ്രുവരി 20, 25, മാര്‍ച്ച്‌ 6, 13 തീയതികളില്‍

Published

on

n253668420f11747b23f2da250f2fdb7ef44dc21dc6acebeba8c2d332bcc4b0f1a77f23966

എസ്.എസ്.എല്‍.സി. ലെവല്‍ പൊതുപ്രാഥമിക പരീക്ഷ 2021 ഫെബ്രുവരി 20, 25, മാര്‍ച്ച്‌ 6, 13 തീയതികളില്‍ നാല് ഘട്ടങ്ങളായി നടത്തുകയാണ്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് പി.എസ്.സി അറിയിച്ചു.

ഓരോ ഉദ്യോഗാര്‍ത്ഥിയ്ക്കും അവരവര്‍ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളില്‍ പരീക്ഷാകേന്ദ്രം അനുവദിച്ചിട്ടുള്ളതിനാല്‍, പരീക്ഷാകേന്ദ്രമാറ്റം അനുവദിക്കുന്നതല്ല. പരീക്ഷാ നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാല്‍ പരീക്ഷാ കേന്ദ്രമാറ്റത്തിനുള്ള അപേക്ഷകള്‍ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ഓരോ ഘട്ടത്തിലും അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അതാത് ഘട്ടങ്ങളില്‍ പരീക്ഷയെഴുതേണ്ടതാണ്.

മറ്റ് ഘട്ടങ്ങളിലേക്ക് യാതൊരുകാരണവശാലും മാറ്റം അനുവദിക്കുന്നതല്ല. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിട്ടുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും ഉദ്യോഗാര്‍ത്ഥികള്‍ പാലിക്കേണ്ടതാണ്. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ അഡ്മിഷന്‍ ടിക്കറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.

പരീക്ഷാ കേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം പ്രായമായവര്‍, കൊച്ചുകുഞ്ഞുങ്ങള്‍ എന്നിവര്‍ യാതൊരു കാരണവശാലും എത്തുവാന്‍ പാടില്ല. കോവിഡ് പോസിറ്റീവ് ആയ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നതിനായി കോവിഡ് പോസിറ്റീവ് സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ വകുപ്പില്‍ നിന്നുള്ള അനുമതി പത്രം എന്നിവ സഹിതം അതാത് ജില്ലാ ഓഫീസര്‍മാര്‍ക്ക് (തിരുവനന്തപുരം ജില്ല ഒഴികെ) മുന്‍കൂട്ടി അപേക്ഷ നല്‍കി അനുമതി വാങ്ങേണ്ടതാണ്.

തിരുവനന്തപുരം ജില്ലയില്‍ പരീക്ഷയ്ക്ക് അഡ്മിറ്റ് ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ jointce.psc@kerala.gov.in എന്ന ഇ.മെയില്‍ ഐഡിയില്‍ അപേക്ഷ നല്‍കണ്ടതാണ്. ക്വാറന്റെയിനിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അവര്‍ക്കായി സജ്ജീകരിച്ചിട്ടുള്ള പ്രത്യേക റൂമുകളില്‍ മാത്രം ഇരുന്ന് പരീക്ഷ എഴുതേണ്ടതാണ്. ഇതിനായി ചീഫ് സൂപ്രണ്ടിന് അപേക്ഷ നല്‍കേണ്ടതാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version