കേരളം
ഇ.ഡി കേസില്‍ ശിവശങ്കര്‍ അഞ്ചാംപ്രതി
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അഞ്ചാംപ്രതിയെന്ന് കോടതി.
ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. ചോദ്യം ചെയ്യുമ്പോള്‍ ശിവശങ്കറിന് വിശ്രമം അനുവദിക്കണമെന്നും കോടതി അറിയിച്ചു.
അതേസമയം, നാടകീയ രംഗങ്ങള്‍ക്കാണ് കോടതി സാക്ഷിയായത്. തനിക്ക് ഗുരുതരമായ നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ കോടതിയെ അറിയിച്ചു.
ഇക്കാര്യം ശിവശങ്കര്‍ ജഡ്ജിക്ക് സമീപമെത്തി സംസാരിച്ചിരുന്നു.
തുടര്‍ച്ചയായി ചോദ്യം ചെയ്യാന്‍ പാടില്ലെന്നും രണ്ടുമണിക്കൂര്‍ കൂടുമ്പോള്‍ കിടക്കാന്‍ അനുവദിക്കണമെന്നും ആയുര്‍വേദ ചികിത്സ ഉറപ്പാക്കണം അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement