Connect with us

ദേശീയം

ദത്തെടുക്കല്‍ നടപടികളിലെ നൂലാമാലങ്ങള്‍ ലഘൂകരിക്കാൻ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍

Published

on

ദത്തെടുക്കലിന്റെ ഭാ​ഗമായുള്ള നടപടികൾ ലഘൂകരിക്കാൻ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം. കുട്ടികളെ ദത്തെടുത്താൽ വിദേശത്തു നിന്നുള്ളവർ 2 വർഷം ഇന്ത്യയിൽ താമസിക്കണം എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളിൽ മാറ്റം വരുത്തും.

കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങൾക്കുള്ള ചട്ടങ്ങൾ കർശനമാക്കാനും നടപടികൾ സ്വീകരിക്കും. ഹിന്ദു അഡോപ്ഷൻ ആൻഡ് മെയിന്റനൻസ് ആക്ട് (എച്ച്എഎംഎ) അനുസരിച്ചു വിദേശരാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവർ ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കുമ്പോൾ കുട്ടികൾക്കു വീസ, പാസ്പോർട്ട് എന്നിവ ലഭിക്കുന്നതിൽ തടസ്സം നേരിടുന്നുവെന്ന പരാതി വ്യാപകമായിരുന്നു.

ഇതോടെയാണ് വ്യവസ്ഥകളിൽ മാറ്റം വരുത്തുന്നത്. പുതുതായി കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രങ്ങൾ ആരംഭിക്കാൻ താൽപര്യപ്പെടുന്നവരുടെയും പശ്ചാത്തലം കർശനമായി പരിശോധിക്കും. ദേശീയ ശിശുസംരക്ഷണ സമിതി 2018ൽ നടത്തിയ ഓഡിറ്റിൽ രാജ്യത്തെ കുട്ടികൾക്കു വേണ്ടിയുള്ള 2874 കേന്ദ്രങ്ങളിൽ 54 എണ്ണം മാത്രമാണു ബാലാവകാശ നിയമം പാലിക്കുന്നതെന്നു കണ്ടെത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version