കേരളം
പുതിയ മന്ത്രി സഭയിൽ ശൈലജ ടീച്ചർ ഇല്ല; എല്ലാവരും പുതുമുഖങ്ങൾ
രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ.കെ.ശൈലജ ടീച്ചർ ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. പി.എ.മുഹമ്മദ് റിയാസ് മന്ത്രിസ്ഥാനത്തേക്ക് എത്തും. എം.ബി.രാജേഷ് സ്പീക്കറാകും. സി.പി.എമ്മില്‍നിന്ന് കെ.കെ.ശൈലജ ഒഴിച്ചുള്ള അംഗങ്ങളെല്ലാം പുതുമുഖങ്ങളാകുമെന്നായിരുന്നു സൂചന.വീണ ജോര്‍ജും ആര്‍.ബിന്ദുവും വി.ശിവന്‍കുട്ടിയും മന്ത്രിമാരാകും.
രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഐയില്‍ നാലു മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും പുതുമുഖങ്ങളാണ്. ജി.ആര്‍.അനില്‍, പി.പ്രസാദ്, കെ.രാജന്‍ എന്നിവർ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാര്‍ ഡെപ്യൂട്ടി സ്പീക്കറാവും. മന്ത്രിസ്ഥാനത്തേയ്ക്കില്ലെന്ന് സുപാല്‍ അറിയിച്ചു. ഇ.കെ.വിജയന്‍ മന്ത്രിയാകുന്നതിനോട് കോഴിക്കോട് ഘടകത്തിന് എതിര്‍പ്പുണ്ട്. സിപിഐയുടെ നിയമസഭാകക്ഷി നേതാവായി ഇ ചന്ദ്രശേഖരനെ തിരഞ്ഞെടുക്കും.
അതേസമയം രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞ മറ്റന്നാള്‍ വൈകീട്ട് നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് 500 പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്താനാണ് തീരുമാനം. കൂടുതല്‍ പേരെ പങ്കെടുപ്പിച്ച് ചടങ്ങ് നടത്തുന്നതിനെരായ വിമര്‍ശങ്ങളെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു.21 അംഗ മന്ത്രിസഭയാണ് 20 ന് വൈകിട്ട് 3.30 സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് അധികാരമേല്‍ക്കുന്നത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് 2.45ന് മുമ്പായി സ്റ്റേഡിയത്തില്‍ എത്തിച്ചേരേണം. 48 മണിക്കൂറിനകം എടുത്തിട്ടുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഡബിള്‍ മാസ്ക് ധരിക്കണമെന്നും സര്‍ക്കാര്‍ ഉത്തരവിലുണ്ട്. ആഘോഷതിമിര്‍പ്പില്‍ നടക്കേണ്ട ചടങ്ങ് കോവിഡ് ആയത് കൊണ്ട് പരിമിതപ്പെടുത്തുകയാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.