Connect with us

കേരളം

മുല്ലപ്പെരിയാറില്‍ ഷട്ടറുകള്‍ തുറന്നു;വള്ളക്കടവില്‍ നിരവധി വീടുകളില്‍ വെള്ളം കയറി

മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തമിഴ്‌നാട് തുറന്നു. രാത്രിയും പുലര്‍ച്ചെയുമായി പത്തു ഷട്ടറുകളാണ് തുറന്നത്. സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 8017 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

ഈ സീസണില്‍ ഇത്രയധികം വെള്ളം ഒറ്റയടിക്ക് പുറത്തേക്ക് ഒഴുക്കുന്നത് ഇതാദ്യമായാണ്. ഒമ്പതും പത്തും ഷട്ടറുകള്‍ പുലര്‍ച്ചെ 3.30 നാണ് മുന്നറിയിപ്പ് ഇല്ലാതെ ഷട്ടറുകള്‍ തുറന്നത്. പത്തു സ്പില്‍വേ ഷട്ടറുകള്‍ ഒരുമിച്ച് തുറന്നതോടെ വള്ളക്കടവില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടതില്‍ വള്ളക്കടവില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു.

പുലര്‍ച്ചെ വെള്ളം എത്തിയപ്പോഴാണ് അറിയുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ജാഗ്രത പാലിക്കണമെന്ന അനൗണ്‍സ്‌മെന്റുമായി എത്തിയ വാഹനം നാട്ടുകാര്‍ തടഞ്ഞു. രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ വെള്ളം തുറന്നു വിട്ടിട്ട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞാല്‍ കുട്ടികളും പ്രായമായവരെയും കൊണ്ട് എവിടെപ്പോകുമെന്ന് നാട്ടുകാര്‍ ചോദിച്ചു.

കഴിഞ്ഞ തവണ മുല്ലപ്പെരിയാര്‍ അണക്കെട്ട് രാത്രി തുറന്നു വിട്ടപ്പോള്‍ കേരള സര്‍ക്കാര്‍ തമിഴ്‌നാടിനെ പ്രതിഷേധം അറിയിച്ചിരുന്നു. രാത്രി ഷട്ടറുകള്‍ തുറക്കരുതെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളത്തിന്റെ ആവശ്യം പുല്ലുവില പോലു കല്‍പ്പിക്കാതെ തമിഴ്‌നാട് വീണ്ടും രാത്രി ഷട്ടറുകള്‍ തുറക്കുകയായിരുന്നു. കഴിഞ്ഞ തവണ ഷട്ടറുകള്‍ തുറന്നപ്പോള്‍ മഞ്ചുമലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version