കേരളം
റൂള്‍ കര്‍വ് പാലിക്കണം; ഇടമലയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും
ഇടമലയാര്‍ ഡാമിന്റെ ജലനിരപ്പില്‍ റൂള്‍ കര്‍വ് പാലിക്കുന്നതിനു വേണ്ടി നാളെ രാവിലെ പത്തു മണിക്ക് രണ്ട് ഷട്ടറുകള്‍ തുറക്കുമെന്ന് എറണാകുളം ജില്ലാ കലക്ടര്‍ അറിയിച്ചു. 50 സെന്റീ മീറ്റര്‍ വീതം തുറന്ന് 65 ക്യൂമെക്സ് ജലം പുറത്തേക്കൊഴുക്കും.
ഡാമിലേക്ക് നീരൊഴുക്ക് കുറവാണെങ്കിലും മുന്‍കരുതലെന്ന നിലയില്‍ ജലനിരപ്പ് നിയന്ത്രിച്ചു നിര്‍ത്തുന്നതിനാണ് ഈ നടപടി. പെരിയാറിലും ജലനിരപ്പ് താഴ്ന്ന നിലയിലാണ്.